തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3ല്‍ കന്‍റോൺമെന്‍റ് പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ഉൾപ്പെടെ 19 പേരാണ് കേസിലെ പ്രതികൾ. കുത്തേറ്റ അഖിൽ കൃഷ്‌ണനോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് പ്രതികൾ ആക്രമണം നടത്തിയത്. ശിവരഞ്ജിത്തിനും നസീമിനും എതിരെ അഖിൽ കോളജിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു, അഖിൽ കൃഷ്‌ണന്‍റെ ബൈക്ക് നശിപ്പിച്ചതിന് നസീമിനെതിരെ സിപിഎം പ്രാദേശിക ഘടകത്തിൽ പരാതി നൽകി എന്നിവയാണ് വിരോധത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2019 ജൂലൈ 12നാണ് എസ്എഫ്ഐ പ്രവർത്തകനും ബി.എ രണ്ടാം വർഷ വിദ്യാര്‍ഥിയുമായ അഖിൽകൃഷ്‌ണനെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്തിന്‍റെ നേതൃത്വത്തിൽ കുത്തി പരിക്കേൽപ്പിച്ചത്.
യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു
അഖിൽ കൃഷ്‌ണനോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു