ETV Bharat / state

കെഎസ്‌ആർടിസി ശമ്പള പ്രതിസന്ധി; ഇലക്‌ട്രിക് ബസ് സർവീസില്‍ ഇടഞ്ഞ് യൂണിയനുകള്‍

author img

By

Published : Jul 31, 2022, 4:49 PM IST

ശമ്പളം കൊടുക്കാൻ കഴിയാത്ത സാഹചര്യത്തില്‍ പരിഷ്‌കരണം നടത്തരുതെന്ന നിലപാടിലാണ് യൂണിയനുകള്‍. എന്നാല്‍ ശമ്പള പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് കെഎസ്‌ആർടിസി എംഡി അറിയിച്ചു

unions statement on ksrtc electric bus service  KSRTC salary crisis  ksrtc electric bus service during salary crisis  labor unions of kerala on ksrtc electric bus service  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി  കെഎസ്ആർടിസി ഇലക്ട്രിക് ബസ് സർവീസ്  ഇലക്ട്രിക് ബസ് സർവീസ് എതിര്‍ത്ത് യൂണിയനുകള്‍  കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയില്‍ യൂണിയന്‍ നിലപാട്
കെഎസ്‌ആർടിസി ശമ്പള പ്രതിസന്ധി; ഇലക്‌ട്രിക് ബസ് സർവീസില്‍ ഇടഞ്ഞ് യൂണിയനുകള്‍

തിരുവനന്തപുരം: കെഎസ്‌ആർടിസി നാളെ ആരംഭിക്കുന്ന ഇലക്‌ട്രിക് ബസ് സർവീസ് തടയുമെന്ന് സിഐടിയു. ശമ്പള പ്രതിസന്ധി ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കെഎസ്‌ആർടിസി എംഡി ബിജു പ്രഭാകർ വിളിച്ച യോഗം പ്രഹസനമാണെന്നും ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു. ശമ്പളം കൊടുക്കാൻ കഴിയാതെ പരിഷ്‌കരണം നടത്തരുതെന്ന നിലപാടിലാണ് യൂണിയനുകള്‍.

പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്, കെഎസ്‌ആർടിസി എംഡി വിളിച്ച യോഗം ബഹിഷ്‌കരിച്ചു. ശബളം നൽകാതെ മാനേജ്‌മെന്‍റുമായി സഹകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി രാജീവ് ആർ.എൽ അറിയിച്ചു. കെഎസ്‌ആർടിസിയുടെ സിറ്റി സർവീസുകൾ സ്വിഫ്‌റ്റിന് നൽകാനാകില്ലെന്നും സ്വിഫ്‌റ്റിനോട് സഹകരിക്കില്ലെന്നുമാണ് ടിഡിഎഫ് നിലപാട്.

തിങ്കളാഴ്‌ച നടക്കുന്ന ഇലക്‌ട്രിക് ബസ് സർവീസിന്‍റെ ഉദ്‌ഘാടന ചടങ്ങും ടിഡിഎഫ് ബഹിഷ്‌കരിക്കും. നാളെ(01.08.2022) ഇലക്‌ട്രിക് സർവീസ് ബഹിഷ്‌കരിക്കുമെന്ന് ബിഎംഎസും നിലപാട് എടുത്തിട്ടുണ്ട്. അതേസമയം ജീവനക്കാരുടെ ശമ്പളം കൃത്യമായി നൽകുകയാണ് മുഖ്യ ലക്ഷ്യമെന്ന് കെഎസ്‌ആർടിസി എംഡി അറിയിച്ചു.

കെഎസ്‌ആർടിസിയിലെ ശമ്പള മുടക്കം അവസാനിക്കുമെന്നും ജൂണിലെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുൻപും ജൂൺ മാസത്തെ ശമ്പളം ഓഗസ്റ്റ് 10ന് മുൻപും പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ കെഎസ്‌ആര്‍ടിസിയില്‍ ഇതുവരെ ജൂൺ മാസത്തെ ശമ്പള വിതരണം പോലും പൂർത്തിയായിട്ടില്ല. സര്‍ക്കാരിനോട് 65 കോടി ശമ്പള വിതരണത്തിന് അടിയന്തര സഹായം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ മാനേജ്‌മെന്‍റ് പ്രതിസന്ധിയിലാകും.

കഴിഞ്ഞ തവണ 30 കോടി സഹായത്തിന് പുറമേ 20 കോടി കൂടി സര്‍ക്കാര്‍ നല്‍കിയിരുന്നു. എങ്കിലും ജൂണിലെ ശമ്പളം ഇതുവരെ കൊടുത്ത് തീര്‍ക്കാനായിട്ടില്ല. ഇനി 30 കോടിയോളം രൂപ കൂടി കണ്ടെത്തിയാല്‍ മാത്രമെ ഇത് പൂര്‍ത്തിയാക്കാനാകൂ. അതിനിടെ അഞ്ചിന് മുന്‍പ് അടുത്ത ശമ്പളത്തിനുള്ള 80 കോടിയും കെഎസ്‌ആര്‍ടിസിക്ക് ആവശ്യമാണ്.

Also Read കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: സര്‍ക്കാരിനോട് അടിയന്തര ധനസഹായമായി ആവശ്യപ്പെട്ടത് 65 കോടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.