തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സ്‌പീക്കര്‍ എം.ബി രാജേഷിന്‍റെ ചേംബറില്‍ നടന്ന ചടങ്ങില്‍ ദൈവനാമത്തിലാണ് ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍, എം. വിന്‍സെന്‍റ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
also read: നിയമസഭയില്‍ പി.ടിയുടെ ശബ്‌ദമാകും: പി.ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് ഉമ
കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന പി.ടി തോമസ് മരിച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലാണ് ജീവിത പങ്കാളിയായ ഉമ തോമസ് തെരഞ്ഞെടുക്കപ്പെട്ടത്. പി.ടിയുടെ പിന്‍തുടര്‍ച്ചയ്ക്കായാണ് തൃക്കാക്കരയില്‍ മത്സരിച്ചതെന്നും അദ്ദേഹത്തില്‍ നിന്ന് പഠിച്ചെടുത്ത നിലപാടുകള്‍ നിയമസഭയിലും തുടരുമെന്നും ഉമ പറഞ്ഞു.അപ്രതീക്ഷിതമായാണ് എം.എല്‍.എ ആയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭയിലെ കോണ്‍ഗ്രസിന്‍റെ ഏക വനിത എം.എല്‍.എയാണ് ഉമ തോമസ്. വടകര എം.എല്‍.എ കെ.കെ രമയ്‌ക്കൊപ്പം യു.ഡി.എഫ് ബഞ്ചില്‍ വനിതാപ്രാതിനിധ്യം ഇതോടെ രണ്ടായി.