തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതിന് പിന്നാലെ യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു. കോട്ടയത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫാണ് പുതിയ ചെയർമാൻ. നേരത്തെ ജോസ് കെ മാണി വിഭാഗത്തിനായിരുന്നു ചെയർമാൻ സ്ഥാനം. പത്തനംതിട്ടയിലെ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസിൽ നിന്നും കോൺഗ്രസ് ഏറ്റെടുത്തു. അതേ സമയം കൺവീനർ സ്ഥാനം ജോസഫ് വിഭാഗത്തിനാണ്. കോട്ടയത്ത് മാത്രമാണ് ജോസഫ് വിഭാഗത്തിന് ജില്ലാ ചെയർമാൻ സ്ഥാനം ലഭിച്ചത്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ കൺവീനർ സ്ഥാനമാണ് അവർക്കുള്ളത്. സാമ്പത്തിക തട്ടിപ്പ് നടത്തിയ മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദീനെ കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനത്തു നിന്ന് നീക്കി. സി.ടി അഹമ്മദ് അലിയാണ് പുതിയ ചെയർമാൻ.
യുഡിഎഫ് ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു
കോട്ടയത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫാണ് പുതിയ ചെയർമാൻ.