തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റിൽ നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ചെങ്കൽചൂള സ്വദേശി മണികണ്ഠൻ, ചാല സ്വദേശി ഗിരീഷ് കുമാർ എന്നിവരെയാണ് തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസിൽ നടത്തിയ പരിശോധനയില്‍ പൊലീസ് പിടികൂടിയത്.
തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നായി കഞ്ചാവ് ഹോൾസെയിലായി സ്‌കൂൾ പരിസരങ്ങളിലുൾപ്പെടെ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് എക്സൈസ് സംഘം പറഞ്ഞു.