ETV Bharat / state

തിരുവനന്തപുരത്തെ തീരമേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

author img

By

Published : Jul 29, 2020, 9:47 AM IST

തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഓഗസ്റ്റ് ആറാം തീയതി അർദ്ധരാത്രിവരെയാണ് സമ്പൂർണ ലോക്ക്ഡൗൺ തുടരുക.

തിരുവനന്തപുരം തിരുവനന്തപുരം ലോക്ക് ഡൗൺ ട്രിപ്പിൾ ലോക്ക് ഡൗൺ തീരമേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ Triple Lockdown Coastal Areas Thiruvananthapuram
തിരുവനന്തപുരത്തെ തീരമേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ

തിരുവനന്തപുരം: കൊവിഡ് സാമൂഹ്യ വ്യാപനം നടന്ന പ്രദേശങ്ങൾ ഉൾപ്പെടെ തിരുവനന്തപുരത്തെ തീരമേഖലകളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. തീരദേശപ്രദേശങ്ങളിലെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണുകളിൽ ഓഗസ്റ്റ് ആറാം തീയതി അർദ്ധരാത്രിവരെയാണ് സമ്പൂർണ ലോക്ക്ഡൗൺ തുടരുകയെന്ന് ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇടവ മുതൽ പെരുമാതുറ, പെരുമാതുറ മുതൽ വിഴിഞ്ഞം, വിഴിഞ്ഞം മുതൽ പൊഴിയൂർ എന്നിങ്ങനെ ജില്ലയിലെ തീരദേശപ്രദേശത്തെ മൂന്നു സോണുകളായി തിരിച്ചാണ് ലോക്ക് ഡൗൺ നടപ്പാക്കുക.

ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീവിദ്യ, ദിവ്യ അയ്യർ എന്നിവരാണ് ഇൻസിഡന്റ് കമാൻഡർമാർ. പ്രദേശത്ത് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും ഓഗസ്റ്റ് ആറുവരെ തുടരുമെന്നും ഇത് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.