ETV Bharat / state

കെഎസ്ആര്‍ടിസിയില്‍ കൊവിഡ് വ്യാപനമെന്നത് വ്യാജ പ്രചാരണം; നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയെ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള നീക്കമാണ് നടക്കുന്നത്. അത്തരത്തില്‍ ജീവനക്കാര്‍ പ്രചാരണം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നൽകി.

Transport Minister Antony Raju covid spread in KSRTC  KSRTC restrictions due to covid  Transport Minister Antony Raju KSRTC restrictions
കെഎസ്ആര്‍ടിസിയില്‍ കൊവിഡ് വ്യാപനമെന്നത് വ്യാജം; നിയന്ത്രണമേര്‍പ്പെടുത്തില്ലെന്ന് ഗതാഗത മന്ത്രി
author img

By

Published : Jan 18, 2022, 12:17 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൊവിഡ് വ്യാപനം രൂക്ഷമല്ലെന്നും സര്‍വീസുകള്‍ നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു. കെഎസ്ആര്‍ടിസിയില്‍ കൊവിഡ് വ്യാപനം താരതമ്യേന കുറവാണ്. ചില ജീവനക്കാര്‍ ബോധപൂര്‍വം വ്യാജ പ്രചാരണം നടത്തുകയാണ്. അത്തരത്തില്‍ ജീവനക്കാര്‍ പ്രചാരണം നടത്തിയാല്‍ നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നൽകി.

കെഎസ്ആര്‍ടിസിയെ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള നീക്കമാണ് നടക്കുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ ഇരുന്നു മാത്രം യാത്ര അനുവദിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ആളുകള്‍ കൂടുതല്‍ കയറിയാല്‍ വേണ്ടെന്നു പറയാന്‍ കഴിയില്ല. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കുകയാണ് വേണ്ടത്. പൊതു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗതാഗത വകുപ്പ് ആലോചിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാനത്ത് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പൊതു പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. സ്ഥിതിഗതികള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

Also Read: തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് നഴ്സ് മരിച്ചു; ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും രോഗം രൂക്ഷം

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.