തിരുവനന്തപുരം : ലോക്ക്ഡൗണിൽ തകർന്ന സംസ്ഥാന ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിച്ച് വരുമാനം തിരിച്ചുപിടിക്കാന്‍ സർക്കാർ. ബീച്ചുകൾ തുറന്നതടക്കമുള്ള സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ആഭ്യന്തര വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ബയോ ബബിൾ എന്ന ആശയവും വകുപ്പ് മുന്നോട്ടുവയ്ക്കുന്നു.
കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർ മാത്രം ഉൾപ്പെട്ട വിനോദസഞ്ചാരമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. വാക്‌സിൻ സ്വീകരിച്ചവർ നടത്തുന്ന റിസോർട്ടിലോ ഹോട്ടലിലോ, കുത്തിവയ്‌പ്പ് എടുത്തവര്‍ ഓടിക്കുന്ന വാഹനത്തിൽ എത്തുന്ന, ഡോസുകള്‍ എടുത്ത സഞ്ചാരികൾക്ക് ഒരു തടസവും ഉണ്ടാവില്ലെന്ന് മന്ത്രി അറിയിച്ചു. പൊതു ലോക്ക്ഡൗൺ ദിനമായ ഞായറാഴ്ചയും ഇവർക്ക് സഞ്ചരിക്കാം.
Also Read: കര്‍ക്കടക വാവിൽ ആളൊഴിഞ്ഞ് ആലുവ മണപ്പുറം
ഈ വർഷത്തെ ഓണം വാരാഘോഷം വെർച്വല്‍ ആയി നടത്തും. ഓഗസ്റ്റ് 14ന് ഓണം വാരാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിൻ്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ ഓണാഘോഷം ഒരു കുടക്കീഴിലാക്കി ലോക ഓണപ്പൂക്കളം സംഘടിപ്പിക്കും. ടൂറിസം വകുപ്പിൻ്റെ വെബ്സൈറ്റിൽ ഇതിനായി രജിസ്റ്റർ ചെയ്യാമെന്നും മന്ത്രി അറിയിച്ചു.