ETV Bharat / state

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍; ഗൃഹനാഥന്‍ വിദേശത്ത് നിന്നെത്തിയത് ഇന്നലെ - കഠിനംകുളം പൊലീസ്

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങള്‍ നേരിട്ടാല്‍ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

three members in a family found dead  thiruvananthapuram news  family suicided in thiruvananthapuram  Kerala suicide news  തിരുവനന്തപുരം വാര്‍ത്ത  തിരുവനന്തപുരം കണിയാപുരത്ത് ആത്മഹത്യ  കിടപ്പു മുറിയിൽ മരിച്ച നിലയില്‍  കട ബാധ്യതയെത്തുടര്‍ന്ന് കുടുംബം ആത്മഹത്യ ചെയ്‌തു  suicide in kaniyapuram  കണിയാപുരം  കഠിനംകുളം പൊലീസ്  kadinamkulam police
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍
author img

By

Published : Jan 6, 2023, 9:36 AM IST

തിരുവനന്തപുരം: കണിയാപുരം പടിഞ്ഞാറ്റുമുക്കിൽ ഒരു കുടുംബത്തിലെ മൂന്നുപേർ കിടപ്പു മുറിയിൽ മരിച്ച നിലയില്‍. കാർത്തിക വീട്ടിൽ രമേശൻ (48) ഭാര്യ സുലജ കുമാരി (46) മകൾ രേഷ്‌മ (23) എന്നിവരാണ് മരിച്ചത്. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

മുൻവാതിൽ തകർത്ത് സമീപവാസികൾ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്തു വച്ചിരിക്കുകയായിരുന്നു. രമേശന്‍റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലാണ്. സുലജയുടെയും രേഷ്‌മയുടെയും മൃതദേഹങ്ങൾ കട്ടിലിലാണുണ്ടായിരുന്നത്. രമേശൻ ഇന്നലെ ഉച്ചയോടെ വിദേശത്തു നിന്നും എത്തിയതേയുള്ളൂ. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.