തിരുവനന്തപുരം: ലോക് ഡൗൺ നീട്ടുമ്പോൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യറാകണമെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്.
നിലവിൽ പ്രഖ്യാപിച്ച സഹായങ്ങൾ പര്യാപ്തമല്ല. റിസർവ്വ് ബാങ്കിൽ നിന്ന് പണം എടുത്ത് സംസ്ഥാനങ്ങളുമായി പങ്കു വക്കാൻ കേന്ദ്ര സർക്കാർ തയ്യറാകണം. പ്രധാനമന്ത്രി സംസ്ഥനങ്ങളെ അഭിനന്ദിച്ചപ്പോൾ അവർക്ക് അധിക സഹായം നൽകുന്ന കാര്യം പറഞ്ഞിട്ടില്ല. ഒരു സംസ്ഥാനത്തിൻ്റെയും പക്കൽ പണമില്ല. ഇത് അവഗണിച്ച് മുന്നോട്ട് പോകാനാകില്ല. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം നാളെ മന്ത്രിസഭ യോഗം തീരുമാനിക്കും. കാർഷിക മേഖലയിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. ലോട്ടറി തൊഴിലാളികൾക്ക് 1000 രൂപ കൂടി നൽകുന്ന കാര്യം ആലോചിക്കുമെന്നും ധനമന്ത്രി പറഞ്ഞു.