തിരുവനന്തപുരം: സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളുകളില്‍ സര്‍ക്കാരിന്‍റെ അറിവില്ലാതെ 18119 തസ്‌തികകള്‍ സൃഷ്‌ടിക്കപ്പെട്ടന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപന വേളയില്‍ പറഞ്ഞു. തസ്‌തികകള്‍ സൃഷ്‌ടിക്കുന്നതില്‍ വ്യാപക പരാതികള്‍ ലഭിക്കുന്നുവെന്നും ഒരു കുട്ടി കൂടി ക്ലാസില്‍ ചേര്‍ന്നാല്‍ പുതിയ തസ്‌തിക നിയമിക്കുന്ന രീതി മാറണമെന്നും ധനമന്ത്രി തോമസ് നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അറിവില്ലാതെ തസ്‌തികാ നിയമനം പാടില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇതിനായി കെ.ഇ.ആര്‍ ഭേദഗതി ചെയ്യുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ 13255 പേര്‍ പ്രൊട്ടക്‌ടഡ് അധ്യാപകാരായി തുടരുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമത്തെത്തുടര്‍ന്ന് അധ്യാപക-വിദ്യാര്‍ഥി അനുപാതം ലോവർ പ്രൈമറി സ്കൂളില്‍ 1 അധ്യാപകന് 45 കുട്ടികളില്‍ നിന്ന് 30 കുട്ടികളായും അപ്പർ പ്രൈമറി സ്‌കൂളുകളിൽ 35 കുട്ടികളായും കുറച്ചുവെന്ന് മാത്രമല്ല ഒരു കുട്ടി കൂടുതലുെണ്ടങ്കിൽ പുതിയ തസ്‌തിക സൃഷ്‌ടിക്കാമന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്‌തു. ഉപജില്ലാ തലത്തിൽ എ.ഇ.ഒ അംഗീകരിച്ചാൽ തസ്‌തികയായി വരുന്ന സ്ഥിതിയാണെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.