ETV Bharat / state

തിരുവനന്തപുരത്ത് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് - 926 പേർക്കാണ് ജില്ലയിൽ കൊവിഡ്

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. 926 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്

thiruvananthapuram covid updates  രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്  കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു  926 പേർക്കാണ് ജില്ലയിൽ കൊവിഡ്  covid cases increase
തിരുവനന്തപുരത്ത് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ്
author img

By

Published : Sep 18, 2020, 7:56 PM IST

തിരുവനന്തപുരം: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. വെള്ളിയാഴ്ച 926 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. കഴിഞ്ഞ രണ്ട് ദിവസമായി തലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളതും തിരുവനന്തപുരത്താണ്.

ജില്ലയിൽ 6865 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം ജില്ലയിൽ 25,000ത്തോട് അടുക്കുകയാണ്. 24,700 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ ഭൂരിഭാഗവും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. നേരത്തെ തീരദേശം കേന്ദ്രീകരിച്ചായിരുന്നു രൂക്ഷമായ രോഗവ്യാപനം എങ്കിൽ ഇപ്പോള്‍ ജില്ലയുടെ എല്ലാ ഭാഗങ്ങളിലേക്കും ആയി. നിലവിലെ സൂചനകൾ പ്രകാരം ജില്ലയിൽ വരും ദിവസങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരനാണ് സാധ്യത.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.