ETV Bharat / state

ചാല മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറക്കാന്‍ തീരുമാനം - thiruvananthapuram

കണ്ടെയ്ൻമെൻ്റ് സോണുകളിൽ നിന്നുള്ള ജീവനക്കാര്‍ക്കും കട ഉടമകള്‍ക്കും മാർക്കറ്റിൽ വരുന്നതിന്‌ വിലക്ക്‌

ചാല മാര്‍ക്കറ്റ്  ചാല മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറക്കാന്‍ തീരുമാനം  thiruvananthapuram chala market opens with strict restriction  chala market opens with strict restriction  thiruvananthapuram  thiruvananthapuram chala market opens with strict restriction
ചാല മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറക്കാന്‍ തീരുമാനം
author img

By

Published : Aug 7, 2020, 10:38 AM IST

തിരുവനന്തപുരം: കര്‍ശന നിയന്ത്രണങ്ങളോടെ ചാല മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനം. പച്ചക്കറി-ധാന്യ മൊത്തവിതരണ സ്ഥാപനങ്ങള്‍ രാവിലെ 11 മണി മുതലും മറ്റ് കടകള്‍ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഏഴ്‌ മണി വരെയും പ്രവര്‍ത്തിക്കും. എല്ലാ കടകളും ഒരുമിച്ച് തുറക്കില്ല. പകരം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാകും പ്രവര്‍ത്തിക്കുക. ഞായറാഴ്‌ച ദിവസം കടകൾ പ്രവര്‍ത്തിക്കില്ല. അന്നേ ദിവസം ചരക്ക് വാഹനങ്ങൾക്ക് മാത്രമായിരിക്കും മാർക്കറ്റിലേക്ക് പ്രവേശനാനുമതിയുണ്ടാവുക. കണ്ടെയ്ൻമെൻ്റ് സോണുകളിൽ നിന്നുള്ള ജീവനക്കാരും കട ഉടമകളും മാർക്കറ്റിൽ വരുന്നതിനും വിലക്കുണ്ട്. സാമൂഹിക അകലമുൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. വ്യാപാരികൾക്കുൾപ്പടെ മുപ്പതോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ചാലമാർക്കറ്റ് പൂർണമായും അടച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.