ETV Bharat / state

ഗൗരിയമ്മയ്ക്ക് തലസ്ഥാനത്തിൻ്റെ യാത്രാമൊഴി - thiruvananthapuram bids adieu kr Gouri Amma

മൃതദേഹം പൊതുദർശനത്തിന് വച്ച തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പടെ ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ളവർ ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

K.R Gouri Amma  ഗൗരിയമ്മയ്ക്ക് തലസ്ഥാനത്തിൻ്റെ യാത്രാമൊഴി  ഗൗരിയമ്മ  കേരളത്തിൻ്റെ വിപ്ലവ നായിക  വിപ്ലവ നായിക കെ.ആർ ഗൗരിയമ്മ  ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി  അയ്യാങ്കാളി ഹാൾ  JSS  thiruvananthapuram bids adieu kr Gouri Amma  kr gowriamma
ഗൗരിയമ്മയ്ക്ക് തലസ്ഥാനത്തിൻ്റെ യാത്രാമൊഴി
author img

By

Published : May 11, 2021, 3:37 PM IST

Updated : May 11, 2021, 7:21 PM IST

തിരുവനന്തപുരം: കേരളത്തിൻ്റെ വിപ്ലവ നായിക കെ.ആർ ഗൗരിയമ്മയ്ക്ക് തലസ്ഥാനത്തിൻ്റെ യാത്രാമൊഴി. മൃതദേഹം പൊതുദർശനത്തിന് വച്ച തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പടെ ജീവിതത്തിൻ്റെ വിവിധ തുറകളിലുള്ളവർ ഗൗരിയമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.

ഗൗരിയമ്മയ്ക്ക് തലസ്ഥാനത്തിൻ്റെ യാത്രാമൊഴി

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രാവിലെ 10.30 ഓടെയാണ് ഗൗരിയമ്മയുടെ ഭൗതിക ശരീരം അയ്യങ്കാളി ഹാളിൽ എത്തിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, കെ.രാജു, തോമസ് ഐസക്ക്, സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, വിവിധ എം.എൽ.എമാർ ഉൾപ്പടെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.

Also Read: ഗൗരിയമ്മയ്ക്ക് അന്ത്യവിശ്രമം രക്തസാക്ഷികളുടെ മണ്ണിൽ

കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പൊതുദർശനം. പ്രത്യേക സഹാചര്യം കണക്കിലെടുത്ത് പൊതുദർശനത്തിന് 20 പേർ എന്ന നിബന്ധനയിൽ ഇളവ് നൽകിയിരുന്നു. 300 പേർക്ക് പങ്കെടുക്കാനായിരുന്നു അനുമതി. പൊലീസ് ഗാഡ് ഓഫ് ഓണർ നൽകി. തുടർന്ന് ഒന്നര മണിക്കൂർ നീണ്ട പൊതുദർശനത്തിന് ശേഷം 12 മണിയോടെ മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു കെ.ആർ ഗൗരിയമ്മയുടെ അന്ത്യം.

Last Updated : May 11, 2021, 7:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.