തിരുവനന്തപുരം: മണ്ണുകടത്തുകാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സുരേഷ് വി. നായരെ സസ്‌പെന്‍ഡ് ചെയ്തു. പ്രദേശത്ത് അനധികൃതമായി മണ്ണ് ഘനനം നടത്തുന്നുണ്ടെന്നും കൈക്കൂലി നല്‍കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുന്നുവെന്നും പരാതിയുയര്‍ന്നിരുന്നു. കൈക്കൂലി നല്‍കുന്ന വാഹനങ്ങള്‍ക്ക് ചെറിയ തുക പിഴ ചുമത്തി വിട്ടയയ്ക്കുകയുമാണ് പതിവ്.
മോശം പെരുമാറ്റം പൊതുജനങ്ങളോടും
സ്‌പെഷ്യല്‍ബ്രാഞ്ച് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതുജനങ്ങളോട് മോശം പെരുമാറ്റമുണ്ടെന്നും പരാതി ഉയർന്നിരുന്നു. ശരാശരി 40 ലേറെ ടിപ്പറുകളാണ് തിരുവല്ലം സ്റ്റേഷന്‍ പരിധിയില്‍ കുന്നിടിച്ച് ചതുപ്പ് നികത്തുന്നത്. ഈ ലോറികള്‍ക്ക് 10000 രൂപവരെ എസ്.എച്ച്.ഒ പടി ഏര്‍പ്പെടുത്തിയിരുന്നു. ഇടനിലക്കാര്‍ വഴിയാണ് സി.ഐ കൈക്കൂലി വാങ്ങിയിരുന്നത്.
also read: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബസില്‍ അപമാനിച്ച മധ്യവയസ്‌കന്‍ അറസ്റ്റിൽ
അടുത്തയിടെ സ്റ്റേഷനു സമീപത്തെ ജഡ്ജിക്കുന്ന് എന്ന സ്ഥലത്തെത്തിയ ദമ്പതികളെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് പിറ്റേന്ന് കുഴഞ്ഞു വീണു മരിച്ചതു സംബന്ധിച്ച ആരോപണം നേരിടുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് സുരേഷ് വി നായര്‍.