തിരുവനന്തപുരം : മഴക്കെടുതിയിൽ സംസ്ഥാന വൈദ്യുതി വകുപ്പിന് 12.5 കോടിയുടെ നഷ്‌ടം സംഭവിച്ചതായി വിലയിരുത്തല്‍. ഞായറാഴ്‌ച ചേർന്ന കെ.എസ്.ഇ.ബിയുടെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിലുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ALSO READ: കൊക്കയാർ ഉരുൾപൊട്ടൽ: തിരച്ചിൽ പുരോഗമിക്കുന്നു; കാണാതായവരിൽ ഒരു കുടുംബത്തിലെ 6 പേരും
മൂന്നരലക്ഷം കണക്ഷനുകളാണ് നഷ്ടമായത്. ഇതിൽ രണ്ടര ലക്ഷം കണക്ഷനുകൾ പുനസ്ഥാപിച്ചതായും കെ.എസ്.ഇ.ബി അറിയിച്ചു. ബാക്കിയുള്ളവ വീണ്ടും സ്ഥാപിക്കുമെന്നും വൈദ്യുതി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.