തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് സർവ്വകക്ഷി യോഗം വിളിച്ച് സർക്കാർ. വെള്ളിയാഴ്‌ച രാവിലെ 10 മണിക്കാണ് യോഗം. തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിൻ്റെ സാധ്യത തേടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുമായി ചർച്ച നടത്തിയിരുന്നു.
നാല് മാസ കാലവധിക്ക് വേണ്ടി മാത്രം ഒരു തെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടിലാണ് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും. യുഡിഎഫും ബിജെപിയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ വികാരം ഒറ്റക്കെട്ടായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് സർക്കാർ നീക്കം. നവംബർ 30-ന് മുമ്പ് കുട്ടനാട്, ചവറ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം.