തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ താൽക്കാലിക ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ജൂനിയർ ഡോക്‌ടർമാർക്ക് ഉടൻ ശമ്പളം നൽകുമെന്ന് ആരോഗ്യ വകുപ്പ്. സ്റ്റൈഫന്‍റ് വർധിപ്പിച്ചതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് ശമ്പളം വൈകാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം. വിഷയത്തിൽ ഉടൻ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പ്രതിരോധ മേഖലയിൽ ജോലി ചെയ്യുന്നവരിൽ പലർക്കും ശമ്പളം ലഭിക്കുന്നതിൽ കുറവുണ്ടായിരുന്നു. അത് പരിഹരിക്കാൻ നടപടി സ്വീകരിക്കുകയാണ്. ഇതിൽ എല്ലാവരുടെയും കാര്യത്തിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ച് രണ്ടുമാസമായിട്ടും ശമ്പളം നൽകാതെ സർക്കാർ ചൂഷണം ചെയ്യുകയാണെന്ന് ചൂണ്ടി കാട്ടി ജൂനിയർ ഡോക്ടർമാരുടെ സംഘടന പ്രതിഷേധിച്ചിരുന്നു.
ജൂനിയർ ഡോക്‌ടർമാർക്ക് ഉടൻ ശമ്പളം നൽകുമെന്ന് ആരോഗ്യ വകുപ്പ് - covid doctor
കൊവിഡ് പ്രതിരോധ മേഖലയിൽ ജോലി ചെയ്യുന്നവരിൽ പലർക്കും ശമ്പളം ലഭിക്കുന്നതിൽ കുറവുണ്ടായിരുന്നു.