ETV Bharat / state

കേരള മോഡല്‍ പഠിക്കാന്‍ തെലങ്കാന സംഘം - കൊവിഡ് 19 കേരളം

കേരളത്തിൽ ആദ്യഘട്ട പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി പൂർത്തീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി

telangana team  കേരള മോഡല്‍  കൊവിഡ് 19 വ്യാപനം  കൊവിഡ് 19 കേരളം  kerala covid 19
കേരള മോഡല്‍
author img

By

Published : Mar 5, 2020, 10:48 PM IST

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ സംസ്ഥാനം നേരിട്ടത് പഠിക്കാന്‍ തെലങ്കാനയിൽ നിന്നും പ്രത്യേക ആരോഗ്യ സംഘം കേരളത്തിലെത്തുന്നു. വെള്ളിയാഴ്ചയെത്തുന്ന സംഘം ആരോഗ്യ മന്ത്രിയുമായും വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തും. കൊവിഡ് 19 തെലങ്കാനയില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. രാജ്യത്ത് ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. എന്നാല്‍ കൃത്യമായ ആസൂത്രണവും പ്രവര്‍ത്തനത്തവും വൈറസ് ബാധ മറികടക്കാന്‍ സംസ്ഥാനത്തെ പ്രാപ്‌തമാക്കി. വൈറസ് ബാധിതരായവര്‍ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. അതു കൂടാതെ കൃത്യമായ പ്രവര്‍ത്തനത്തിലൂടെ ഇത് വ്യപിക്കുന്നത് തടയാനും കേരളത്തിലെ ആരോഗ്യരംഗത്തിന് കഴിഞ്ഞു.

ആദ്യഘട്ട പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം രണ്ടാം ഘട്ട പ്രതിരോധ പ്രവര്‍ത്തനത്തിലേക്ക് കേരളം കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തെലങ്കാന സംഘം കേരളത്തില്‍ വിശദാംശങ്ങൾ പഠിക്കാനെത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.