ETV Bharat / state

കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധി; ഇന്ന് മുതല്‍ റിലേ നിരാഹാര സമരം - ksrtc salary issue

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മെയ് മാസത്തില്‍ നല്‍കേണ്ട ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ടിഡിഎഫ് സമരത്തിലേക്ക്

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ടിഡിഎഫ് നേതാക്കള്‍ സമരത്തിലേക്ക്  TDF leaders go on strike in protest of KSRTC salary crisis  റിലേ നിരാഹാര സമരം  കെഎസ്ആര്‍ടിസ് റിലേ നിരാഹാര സമരം  കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി  KSRTC relay hunger strike  കെഎസ്ആര്‍ടിസി റിലേ നിരാഹാര സമരം
കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധി; ഇന്ന് മുതല്‍ റിലേ നിരാഹാര സമരം
author img

By

Published : Jun 13, 2022, 12:54 PM IST

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) നേതാക്കള്‍ തിങ്കളാഴ്‌ച മുതല്‍ റിലേ നിരാഹാര സമരത്തിലേക്ക്. ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തുന്ന രാപ്പകല്‍ സത്യാഗ്രഹത്തിന്‍റെ രണ്ടാം ഘട്ടമായാണ് നിരാഹാര സമരം.

മെയ് മാസത്തില്‍ ലഭിക്കേണ്ട ശമ്പള കാര്യത്തില്‍ ഇനിയും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ടിഡിഎഫ് സമരം കടുപ്പിക്കുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ സമരം ഉദ്‌ഘാടനം ചെയ്‌തു. സംഘടന ജനറല്‍ സെക്രട്ടറിമാരായ ആര്‍.ശശിധരനും, ടി.സോണിയുമാണ് നിരാഹാര സമരം തുടങ്ങിയത്.

അതേസമയം ധനവകുപ്പ് വീണ്ടും കെ.എസ്.ആര്‍.ടി.സിക്ക് സഹായം നല്‍കി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 30 കോടി അനുവദിച്ചതിന് പിന്നാലെ പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് തിരികെ നല്‍കേണ്ട തുകയായ 145.17 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

also read: കെ.എസ്.ആര്‍.ടി.സി; ഡ്രൈവര്‍ക്കും കണ്ടക്‌ടര്‍ക്കും ശമ്പളം നല്‍കാതെ മേലധികാരികള്‍ക്ക് കൊടുക്കേണ്ട: ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.