ETV Bharat / state

'കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നു, അച്ചടക്കത്തിന്‍റെ ലക്ഷ്‌മണ രേഖ മറികടക്കരുത്'; മുന്നറിയിപ്പുമായി താരിഖ് അന്‍വര്‍ - kerala news updates

കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കിടെ അച്ചടക്കം പാലിക്കണമെന്ന് താരിഖ് അന്‍വര്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌ത് പരിഹരിക്കുമെന്നും താരിഖ്.

Tariq Anwar warns Congress leaders  Tariq Anwar  Congress leaders  കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നു  അച്ചടക്കത്തിന്‍റെ ലക്ഷമണ രേഖ മറികടക്കരുത്  മുന്നറിയിപ്പുമായി താരിഖ് അന്‍വര്‍  താരിഖ് അന്‍വര്‍  ലോക്‌സഭ തെരഞ്ഞെടുപ്പ്  എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  kerala news updates  latest news in kerala
എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍
author img

By

Published : Apr 5, 2023, 3:16 PM IST

Updated : Apr 5, 2023, 10:42 PM IST

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. പരസ്യ പ്രസ്‌താവനകളില്‍ നേതാക്കൾ സംയമനം പാലിക്കണം. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്‌ത് പരിഹരിക്കും. 'കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യം മാനിക്കുന്നുവെന്നും എന്നാൽ അച്ചടക്കത്തിന്‍റെ ലക്ഷ്മണ രേഖ മറികടക്കാൻ പാടില്ലെന്നും' താരിഖ് അൻവർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്ഭവന് മുന്നിൽ യുഡിഎഫിന്‍റെ നേതൃത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്‌തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരിഖ് അൻവർ. എംഎല്‍എമാരും മുതിർന്ന യുഡിഎഫ് നേതാക്കളും സമരത്തിൽ അണിനിരന്നു.

കെ മുരളീധരനെ കുറിച്ചും പരാമര്‍ശം: വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷ പരിപാടിയിൽ പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്ന കെപിസിസി മുൻ അധ്യക്ഷനായ കെ മുരളീധരന്‍റെ വിവാദത്തിന് പിന്നാലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന അദ്ദേഹത്തിന്‍റെ പ്രസ്‌താവനയിലും താരിഖ് അൻവർ പ്രതികരിച്ചു.

മത്സരിക്കാനില്ലെന്ന് തന്നെ ആരും അറിയിച്ചിട്ടില്ലെന്ന് താരിഖ് അൻവർ പറഞ്ഞു. മത്സരിക്കാനില്ലെങ്കിൽ അത് വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിനും കേരളത്തിനും വിമർശനം: രാഹുല്‍ ഗാന്ധിക്ക് എതിരെയുണ്ടായ നടപടി ജനാധിപത്യത്തെ തകർക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കമാണെന്നും താരിഖ് അൻവർ കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളെ പോരുകാളകളെ പോലെ കുത്താൻ നിൽക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പരിഹസിച്ചു.

വിമർശന മഴ: ഏപ്രില്‍ 11ന് രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനം വിജയകരമാക്കുന്നത് സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ക്കായി ഇന്നലെ ചേര്‍ന്ന കെപിസിസി സമ്പൂര്‍ണ എക്‌സിക്യുട്ടീവ് യോഗത്തിൽ എംപിമാരായ ശശി തരൂരിനും കെ മുരളീധരനുമെതിരെ നേതാക്കളുടെ രൂക്ഷ വിമര്‍ശനമാണ് ഉയർന്നത്. തരൂര്‍ പലപ്പോഴും ലക്ഷ്‌മണ രേഖ ലംഘിക്കുന്നു. ശശിതരൂര്‍ പാര്‍ട്ടിക്ക് തീര്‍ത്തും അവശ്യമുള്ള നേതാവ് തന്നെയാണ്. എന്നാല്‍ പാര്‍ട്ടി അച്ചടക്കം എങ്ങനെ ആയിരിക്കണമെന്നും സംഘടനാ മര്യാദകള്‍ എന്തൊക്കെയെന്നും കെ സുധാകരന്‍ അദ്ദേഹത്തെ ഉപദേശിക്കണമെന്ന് കുര്യന്‍ അഭിപ്രായപ്പെട്ടു.

തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി മുന്‍ ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിന്‍റെ കണ്‍വീനര്‍ സ്ഥാനം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഒഴിയണമെന്ന തരൂരിന്‍റെ ഡല്‍ഹിയിലെ പ്രസ്‌താവന അപക്വവും കോണ്‍ഗ്രസിന്‍റെ വില പേശല്‍ ശേഷി പൂര്‍ണമായി ഇല്ലാതാക്കുന്നതുമാണെന്ന് ജോണ്‍സണ്‍ പറഞ്ഞു. വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷ പരിപാടിയിൽ കെപിസിസി മുൻ അധ്യക്ഷൻ കൂടിയായ കെ മുരളീധരന് സംസാരിക്കാന്‍ അവസരം നൽകാത്തത്തിൽ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമായി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു.

പരിപാടിയിൽ തന്നെ മനപ്പൂർവ്വം അവഗണിച്ചതാണെന്ന് മുരളീധരൻ പറഞ്ഞു. ഒരാൾ ഒഴിവായാൽ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്‍റെ ഭാവം. സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലതെന്നും മുരളീധരൻ പറഞ്ഞു. പാർട്ടി പത്രത്തിലെ സപ്ലിമെന്‍റിലും തന്‍റെ പേരില്ല. ഇത് ബോധപൂർവ്വം മാറ്റിയതാണെന്നും മുരളീധരൻ ആരോപിച്ചു.

പാർട്ടിക്ക് തന്‍റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാൽ തന്നെ അറിയിച്ചാൽ മതിയെന്നും താന്‍ ഒന്നിലേക്കുമില്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. കെ.മുരളീധരന് വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷ പരിപാടിയിൽ സംസാരിക്കാന്‍ അവസരം നൽകാതിരുന്നത് മോശമായിപ്പോയെന്ന് എം.കെ രാഘവൻ എംപിയും പ്രതികരിച്ചിരുന്നു.

മുതിർന്ന നേതാക്കളെ ഉൾക്കൊണ്ട് പോകാനുള്ള നേതൃത്വമാണ് നമുക്കാവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിലാണ് താരിഖ് അൻവറിന്‍റെ മുന്നറിയിപ്പ്. എംപിമാരുമായി ആശയ വിനിമയം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Last Updated : Apr 5, 2023, 10:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.