ETV Bharat / state

ആൾമാറാട്ടവും സാമ്പത്തിക തട്ടിപ്പും കെഎസ്ആര്‍ടിസിയില്‍ അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍ - തിരുവനന്തപുരം

നടപടി സ്‌കാനിയ ബസില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ 3 പേര്‍ക്കും കാട്ടാക്കട യൂണിറ്റില്‍ പണം തിരിമറി നടത്തിയ സംഭവത്തില്‍ 2 പേര്‍ക്കുമാണ് സസ്‌പെന്‍ഷന്‍.

സസ്‌പെന്‍ഷന്‍  കെഎസ്ആര്‍ടിസിയില്‍ അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍  KSRTC  KSRTC Suspension  തിരുവനന്തപുരം  ആൾമാറാട്ടം
ആൾമാറാട്ടവും സാമ്പത്തിക തട്ടിപ്പും കെഎസ്ആര്‍ടിസിയില്‍ അഞ്ചുപേര്‍ക്ക് സസ്‌പെന്‍ഷന്‍
author img

By

Published : Feb 2, 2021, 12:06 PM IST

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം- മംഗലാപുരം മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ സര്‍വീസില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തിലും ബോണ്ട് സര്‍വീസിലെ ട്രാവല്‍ കാര്‍ഡ് വിതരണത്തില്‍ തിരമറി നടത്തിയ സംഭവത്തിലും ഉള്‍പ്പെടെ അഞ്ച് ജീവനക്കാരെ സസ്‌പെന്‍റ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും ജനുവരി 31ന് വൈകിട്ട് ആറ് മണിക്കുള്ള മംഗലാപുരം മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ എസി സര്‍വീസില്‍ പോസ്റ്റ് ചെയ്തിരുന്നത് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ കെടി ശ്രീരാജ്, വിഎം ബിജീഷ് എന്നിവരെയായിരുന്നു. എന്നാല്‍ കണ്ടക്ടര്‍ ചുമതല ഉണ്ടായിരുന്ന വിഎം ബിജീഷ് ഈ ഡിപ്പോയിലെ തന്നെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ആയിരുന്ന എം സന്ദീപിനെ മേലധികാരകളുടെ അറിവോ സമ്മതമോ കൂടാതെ കെടി ശ്രീരാജുമായി ചേര്‍ന്ന് കണ്ടക്ടര്‍ ചുമതല വഹിച്ച് കോര്‍പ്പറേഷനെ കബളിപ്പിച്ച് സര്‍വ്വീസ് നടത്തിയ സംഭവത്തിലാണ് മൂവരേയും സസ്‌പെന്‍റ് ചെയ്തത്.

ആള്‍മാറാട്ടം നടത്തി സര്‍വീസ് നടത്തിയ ഇവരെ കൊല്ലം വിജിലന്‍സ് വിഭാഗം ഇന്‍സ്‌പെക്ടര്‍മാര്‍ ബസ് പരിശോധന നടത്തിയപ്പോഴാണ് വേബില്ലിലും ലോഗ് ഷീറ്റിലും രേഖപ്പെടുത്തിയ പേരുകളും ഡ്യൂട്ടി ചെയ്ത ജീവനക്കാരുടെ ഐഡി കാര്‍ഡിലും വ്യത്യാസം തോന്നിയതിനെ തുടര്‍ന്ന് നടപടിയെടുത്തത്.

കാട്ടാക്കട യൂണിറ്റിലെ ബോണ്ട് ട്രാവല്‍ കാര്‍ഡുകള്‍ വിതരണം നടത്തുന്നതിലും ക്യാഷ് കൗണ്ടറില്‍ പണം അടച്ചതിലും ഉണ്ടായ ക്രമക്കേടുകളെ സംബന്ധിച്ച് നെടുമങ്ങാട് ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 21 ന് കാട്ടാക്കട യൂണിറ്റില്‍ ബോണ്ട് സര്‍വീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായി ചീഫ് സ്റ്റോറില്‍ നിന്നും ലഭ്യമാക്കിയ 4,12,500 രൂപ മൂല്യം വരുന്ന 300 ട്രാവല്‍ കാര്‍ഡുകള്‍ യാത്രക്കാര്‍ക്ക് വില്‍പ്പന നടത്തുന്നതിന് വേണ്ടി കണ്ടക്ടര്‍മാരായ എ അജി, എം സെയ്ദ് കുഞ്ഞ് എന്നിവരെ യൂണിറ്റ് ഓഫീസര്‍ ചുമതലപ്പെടുത്തി, രജിസ്ട്രറില്‍ രേഖപ്പെടുത്തി ഇരുവരേയും ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. കണ്ടക്ടര്‍മാര്‍ ക്രമം തെറ്റിയാണ് കാര്‍ഡുകള്‍ വില്‍പ്പന നടത്തിയതെന്നും കാര്‍ഡുകള്‍ വിറ്റതിന് ശേഷം കണ്ടക്ടര്‍മാര്‍ വിറ്റു പോയ എല്ലാ കാര്‍ഡുകളും വേബില്ലില്‍ രേഖപ്പെടുത്താതെ പണം അടച്ചിരിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.