തിരുവനന്തപുരം: വാഹന പരിശോധനകളില്‍ ഡിജിറ്റൽ രേഖകൾ അംഗീകരിക്കണമെന്ന കർശന നിർദേശമുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. കേന്ദ്ര-ഇലക്ട്രോണിക് ആൻഡ് ഐറ്റി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കർ, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്‍റെ എം - പരിവാഹൻ എന്നീ ആപ്ലിക്കേഷനുകൾ മുഖാന്തരം വാഹന പരിശോധന സമയത്ത് ഹാജരാക്കുന്ന രേഖകൾ ആധികാരിക രേഖയായി അംഗീകരിക്കണമെന്നാണ് ഡിജിപി നിർദേശം നൽകിയത്.
ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ, ഇൻഷുറൻസ്, ഫിറ്റ്നെസ്, പെർമിറ്റ്, പുക പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയുന്ന ആപ്ലിക്കേഷനുകളാണ് ഡിജി ലോക്കറും, എം-പരിവാഹനും. ഈ ആപ്ലിക്കേഷനുകളെ മോട്ടോർ വാഹന രേഖകൾ ആധികാരികമായി സൂക്ഷിക്കാവുന്ന ആപ്ലിക്കേഷനുകളായി അംഗീകരിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതിന് സ്വീകാര്യത ലഭിച്ചില്ലെന്നു മാത്രമല്ല പലപ്പോഴും ഉദ്യോഗസ്ഥർ തന്നെ നിരസിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ഡിജി ലോക്കർ, എം-പരിവാഹൻ എന്നീ ആപ്ലിക്കേഷനുകളിൽ വാഹനരേഖകൾ സൂക്ഷിച്ചിട്ടുള്ളവർക്ക് ഏതെങ്കിലും കാരണവശാൽ പരിശോധന സമയത്ത് ഇവ ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് തന്നെ വാഹന ഉടമയുടെ ഡിജി ലോക്കർ നമ്പർ ഉപയോഗിച്ചോ വാഹന നമ്പർ ഉപയോഗിച്ചോ ആപ്ലിക്കേഷനുകൾ വഴി രേഖകൾ പരിശോധിക്കാവുന്നതാണ്.
പുതുക്കിയ മോട്ടോർ വാഹന നിയമ പ്രകാരം ഇലക്ട്രോണിക് മാതൃകയിലുള്ള രേഖകൾ അംഗീകരിക്കേണ്ടതാണെന്നും ഇതിന്‍റെ പേരിൽ വാഹന ഉടമകൾക്ക് അസൗകര്യമോ പീഡനമോ ഉണ്ടാകാൻ പാടില്ലെന്നും കർശന നിർദേശമുണ്ട്. വാഹന പരിശോധന വേളയിൽ പൊലീസ് ഉദ്യോഗസ്ഥർ പലപ്പോഴും ഡിജിറ്റൽ രേഖകൾ അംഗീകരിക്കാത്തതിനെതിരെ ആക്ഷേപമുയർന്നതിനെ തുടർന്നാണ് ഡിജിപി നിർദേശം നൽകിയത്.
Intro:Body:
പ്രധാന മന്ത്രി ബാങ്കോക്കിൽ; ആർ സി ഇ പി യുടെ ഭാവി എന്ത്? ഇന്ത്യയെ ഉറ്റുനോക്കി ആസിയാൻ രാഷ്ട്രങ്ങൾ
.................................................................
ബാങ്കോക്കിൽ, ആസിയാൻ ഉച്ചകോടിയുടെ ഭാഗമായുള്ള ഉഭയകക്ഷി ചർച്ചകളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി സജീവമാകുമ്പോൾത്തന്നെ, ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥരും ഒപ്പം പങ്കാളിത്ത രാഷ്ട്രങ്ങളും കരാറിന്റെ പരിസമാപ്തിക്കായുള്ള അശ്രാന്ത പരിശ്രമത്തിലാണ്.ഇന്ത്യ പുതിയ ആവശ്യങ്ങൾ മുന്നോട്ടുവെച്ചതോടെ, കരാറിന്റെ പുരോഗതിയിൽ വ്യതിയാനങ്ങൾ വരാതിരിക്കാൻ, അണിയറയിൽ നീക്കങ്ങൾ സജീവമാണെന്ന് സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ ആറ് രാഷ്ട്രങ്ങൾ വിദേശ വ്യാപാര കരാറിൽ (എഫ് ടി എ ) പങ്കാളികളാണ്. ആസിയാനിലെ പത്തംഗ രാജ്യങ്ങളും എഫ്ടി എയിലെ ആറു രാജ്യങ്ങളും ആർ സി ഇ പി ( പ്രാദേശിക സംയോജിത ഉൽപ്പന്ന കൈമാറ്റ ഉടമ്പടി) യുടെ ഭാഗമായാൽ, അത്, ലോകത്തിലെ ഏറ്റവും വലിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറായി മാറും.നിലവിലെ ആഗോള വ്യാപാരത്തിൽ കാതലായ മാറ്റങ്ങൾ ആർ സി ഇ പി യിലൂടെ സംഭവിക്കുമെന്നുറപ്പ്. 16 രാഷ്ട്രങ്ങൾ ചേർന്നുണ്ടാകുന്ന ഈ സംഘടന, ആഗോളതലത്തിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ നിർണ്ണായക പങ്ക് വഹിക്കും.ലോക ജനസംഖ്യയുടെ പകുതിയോളം വരുന്ന, കോടിക്കണക്കിന് ഡോളറിന്റെ വ്യാപാരം നടക്കുന്ന, വലിയ വേദിയായി ആർ സി ഇ പി മാറും.
ഇന്ത്യയും ആസിയാനുമായി ഇപ്പോൾ നിലനിൽക്കുന്ന കരാറുകളിൽ പുന:പരിശോധന ആവശ്യമാണെന്ന് ആർസി ഇ പി യുടെ പേരെടുത്തു പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തെക്കു കിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളുടെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു മോദിയുടെ പരാമർശം." സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് പുറമെ, നമ്മുടെ വ്യാപാരങ്ങൾക്ക് കരുത്തുപകരാനും ഇതിലൂടെ കഴിയും" പ്രധാനമന്ത്രി അറിയിച്ചു.
രണ്ടു ബില്യൺ ജനങ്ങൾ ഉൾപ്പെടുന്ന പങ്കാളിത്ത വിപണിയാണ് ഇന്ത്യയും ആസിയാനും ചേർന്ന് സൃഷ്ടിച്ചെടുത്തത്. 5.5 ട്രില്യൺ യു എസ് ഡോളറിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യയുമായി ഒരു താൽക്കാലിക കരാറിന് തുടക്കം കുറിക്കാനുള്ള ശ്രമത്തിലാണ് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ. സമ്മേളനത്തിന് ഔപചാരികമായി തുടക്കം കുറിച്ചു കൊണ്ടു പ്രസംഗിക്കവേ, വ്യാപാരക്കരാർ പരിസമാപ്തിയിൽ എത്തിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് തായ്ലൻറ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കി. "സാമ്പത്തിക വളർച്ചയ്ക്കും വ്യവസായ നിക്ഷേപത്തിനും പ്രചോദനമേകാൻ, ആർ സി ഇ പി കരാറിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണ്. അതിനായുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരണം " തായ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒകോവ കൂട്ടിച്ചേർത്തു.
ആർ സി ഇ പി കരാർ പ്രാബല്യത്തിലായാൽ ഉണ്ടാകാവുന്ന ദൂഷ്യ ഫലങ്ങളെക്കുറിച്ച് ഇന്ത്യയിലെ പല കോണുകളിൽ നിന്ന് ആശങ്കകൾ ഉയരുന്നുണ്ട്. കാർഷിക മേഖലയിൽ നിന്ന് പ്രക്ഷോഭങ്ങളും. ചൈനീസ് ഉൽപ്പന്നങ്ങളുടെ അമിതമായ ഒഴുക്ക്, ആഭ്യന്തര വിപണിക്ക് വലിയ ദോഷം ചെയ്യുമെന്ന അഭിപ്രായം രാജ്യത്തുണ്ട്. ഈ സാഹചര്യത്തിൽ, ആർ സി ഇ പി കരാറിൽ അന്തിമ തീരുമാനം ആയില്ലെങ്കിലും തിങ്കളാഴ്ച ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാൻ സാദ്ധ്യതയുണ്ടെന്ന് ജപ്പാൻ, ചൈന, തായ്ലന്റ് എന്നീ രാജ്യങ്ങളിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Conclusion: