ETV Bharat / state

രാഹുലും പ്രിയങ്കയും കേരളത്തിൽ കൂടുതല്‍ പ്രചാരണം നടത്തണമെന്ന് സംസ്ഥാന നേതാക്കൾ

രാഹുൽ ഗാന്ധിയുമായി തിരുവനന്തപുരത്ത് വച്ച് നടത്തിയ ചർച്ചയിലാണ് നേതാക്കൾ ആവശ്യം ഉന്നയിച്ചത്

State leaders meet rahul gandhi  State leaders want Rahul and Priyanka to spend more time campaigning in Kerala  രാഹുലും പ്രിയങ്കയും  സംസ്ഥാന നേതാക്കൾ  മുല്ലപ്പള്ളി രാമചന്ദ്രൻ  രമേശ് ചെന്നിത്തല
രാഹുലും പ്രിയങ്കയും കൂടുതൽ സമയം കേരളത്തിൽ പ്രചരണത്തിന് എത്തണമെന്ന് സംസ്ഥാന നേതാക്കൾ
author img

By

Published : Mar 1, 2021, 10:59 PM IST

Updated : Mar 1, 2021, 11:36 PM IST

തിരുവനന്തപുരം: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതൽ സമയം കേരളത്തിൽ വേണമെന്ന് രാഹുൽ ഗാന്ധിയോട് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയുമായി തിരുവനന്തപുരത്ത് വച്ച് നടത്തിയ ചർച്ചയിലാണ് നേതാക്കൾ ആവശ്യം ഉന്നയിച്ചത്.

രാഹുലും പ്രിയങ്കയും കേരളത്തിൽ കൂടുതല്‍ പ്രചാരണം നടത്തണമെന്ന് സംസ്ഥാന നേതാക്കൾ

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച വൈകിട്ടാണ് രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് എത്തിയത്. കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരുമായി രാഹുൽ ചർച്ച നടത്തി. കേരളത്തിലെ പൊതു സാഹചര്യം രാഹുലിനെ അറിയിച്ചതായി ചർച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തമിഴ്നാട്ടിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും വഴിയാണ് രാഹുൽ തിരുവനന്തപുരത്ത് എത്തിയത്. ചർച്ചകൾക്ക് ശേഷം രാത്രി ഒമ്പത് മണിയോടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി.

Last Updated : Mar 1, 2021, 11:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.