ETV Bharat / state

കൊവിഡ് മരണം; നഷ്‌ടപരിഹാരത്തിനുള്ള മാർഗരേഖ പുറത്തിറക്കി കേരളം

മാർഗരേഖ പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒക്‌ടോബർ 10 മുതൽ നഷ്‌ടപരിഹാരത്തിനായി അപേക്ഷിക്കാം.

state guidelines for compensation in covid death  covid death  state guidelines  covid death compensation  കൊവിഡ് മരണം  മാർഗരേഖ  നഷ്‌ടപരിഹാരം  കൊവിഡ്  ആരോഗ്യ വകുപ്പ്
കൊവിഡ് മരണം; നഷ്‌ടപരിഹാരത്തിനുള്ള മാർഗരേഖ പുറത്തിറക്കി സംസ്ഥാന സർക്കാർ
author img

By

Published : Sep 30, 2021, 10:14 AM IST

തിരുവനന്തപുരം: കൊവിഡ് മരണങ്ങളിൽ നഷ്‌ടപരിഹാരം നൽകാനുള്ള സംസ്ഥാന സർക്കാരിന്‍റെ മാർഗരേഖ തയാറായി. മാർഗരേഖ പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒക്‌ടോബർ 10 മുതൽ നഷ്‌ടപരിഹാരത്തിനായി അപേക്ഷിക്കാം. ഓണ്‍ലൈനായാണ് നഷ്‌ടപരിഹാരത്തിനുള്ള അപേക്ഷ നല്‍കേണ്ടത്. ഇതിനായി പ്രത്യേക സംവിധാനം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.

പോസിറ്റീവായി 30 ദിവസത്തിനുള്ളിലെ എല്ലാ മരണവും കൊവിഡ് മരണം

കൊവിഡ് പോസിറ്റീവായി 30 ദിവസത്തിനകം നടക്കുന്ന എല്ലാ മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാർ നിര്‍ദേശം. ഇതനുസരിച്ചാണ് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

മാർഗരേഖ പ്രകാരം സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ പട്ടിക പുനഃപ്രസിദ്ധീകരിക്കും. പുതിയ പട്ടികയിൽ വിട്ടുപോയ മരണങ്ങൾ ഉൾപ്പെടുത്തും. കൊവിഡ് ബാധിച്ച സമയത്ത് ആത്മഹത്യ ചെയ്‌തവരുടെ മരണവും കൊവിഡ് മരണമായി കണക്കാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യവും ആരോഗ്യ വകുപ്പ് പരിഗണിക്കുന്നുണ്ട്.

കൊവിഡ് മരണങ്ങളുടെ പട്ടിക സംബന്ധിച്ച് പരാതികള്‍ അറിയിക്കാന്‍ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ സംവിധാനം ഒരുക്കിയിരുന്നു. ഈ പരാതികള്‍ കൂടി പരിഗണിച്ച് പരമാവധി പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തി നഷ്‌ട പരിഹാരം നല്‍കാനാണ് ആരോഗ്യ വകുപ്പിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

അപേക്ഷകൾ പരിശോധിക്കാൻ ജില്ലാതല സമിതി

50,000 രൂപയാണ് കൊവിഡ് മരണങ്ങൾക്ക് നഷ്‌ടപരിഹാരമായി ലഭിക്കുക. ജില്ല കലക്‌ടർക്കാണ് മരിച്ചവരുടെ ബന്ധുക്കൾ അപേക്ഷ നൽകേണ്ടത്. ഈ അപേക്ഷകള്‍ പരിശോധിക്കുന്നതിന് ജില്ലാതലത്തിൽ പ്രത്യേക സമിതിക്കും സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. അപേക്ഷയില്‍ 30 ദിവസത്തിനകം സമിതി തീരുമാനമെടുക്കും.

ജില്ല കലക്‌ടറുടെ നേതൃത്വത്തിലുള്ള സമിതിയില്‍ എ.ഡി.എം, ഡി.എം.ഒ, ജില്ല സര്‍വൈലന്‍സ് ടീം മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം തലവന്‍, പൊതുജനാരോഗ്യ വിദഗ്‌ധന്‍ എന്നിവരാണ് അംഗങ്ങള്‍. മെഡിക്കല്‍ കോളജുകള്‍ ഉള്ള ജില്ലകളിലാണ് മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം തലവൻ സമിതി അംഗമാകുക. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ കൊവിഡ് മരണമായി കണക്കാക്കി നഷ്‌ടപരിഹാരം നല്‍കുകയുള്ളൂ.

24,658 മരണമാണ് കൊവിഡ് മരണമായി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. മാനദണ്ഡങ്ങളില്‍ മാറ്റം വരുന്നതോടെ മരണ സംഖ്യയിലും വലിയ രീതിയില്‍ മാറ്റം വരും.

Also Read: ഒഡിഷയില്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടിങ് തുടങ്ങി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.