തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികൾക്ക് തറവില പ്രഖ്യാപിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള പിറവി ദിനമായ നവംബർ ഒന്നിന് തറവില നിലവിൽ വരും. രാജ്യത്ത് ആദ്യമായാണ് പച്ചക്കറികൾക്ക് തറവില ഏർപ്പെടുത്തുന്നത്. ഇതോടെ പച്ചക്കറി വില കുറഞ്ഞാലും കർഷകന് നഷ്ടം ഉണ്ടാകില്ല. 550 കേന്ദ്രങ്ങൾ വഴി പച്ചക്കറി സംഭരിക്കും. ആദ്യഘട്ടത്തില്‍ 16ഇനം പച്ചക്കറികള്‍ക്കാണ് അടിസ്ഥാന വില നിശ്ചയിക്കുന്നത്.
കൂടുതൽ വായിക്കാൻ: സർക്കാർ ജീവനക്കാരുടെ സാലറി കട്ട് ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം
കൂടാതെ, സമൂഹ മാധ്യമങ്ങൾ വഴിയുള്ള ഉള്ള അധിക്ഷേപം തടയാൻ പൊലീസ് ആക്ട് ഭേദഗതി വരുത്താനും മന്ത്രിസഭ തീരുമാനിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരായ ആക്ഷേപത്തിന് പശ്ചാത്തലത്തിലാണ് ഭേദഗതി. ഇത്തരം കേസുകളിൽ നടപടിയെടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഇതു കൂടി പരിഗണിച്ചാണ് ആക്ടിൽ ഭേദഗതി വരുത്തുന്നത്.