ETV Bharat / state

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്, കേന്ദ്രസർക്കാറിന്‍റെ നടപടികൾ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു: ധനമന്ത്രി

സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാനം ആവശ്യങ്ങൾ ഒന്നും മാറ്റിവച്ചിട്ടില്ലെന്നും അടുത്ത ബജറ്റിന്‍റെ തീയ്യതി ഉടനെ അറിയിക്കുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ

ധനമന്ത്രി  കെ എൻ ബാലഗോപാൽ  balagopal finance  കേരള വാർത്തകൾ  മലയാളം വാർത്തകൾ  സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി  സാമ്പത്തിക പ്രതിസന്ധി  അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ്  സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി  kerala news  malayalam news  finance minister  state facing worrying financial crisis  financial crisis  Budget for the next financial year
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി
author img

By

Published : Jan 2, 2023, 5:25 PM IST

ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളെ കാണുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കാജനകമായ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രസർക്കാറിന്‍റെ നടപടികൾ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുണ്ട്. എന്നാൽ ഒരു പദ്ധതി നിർവഹണത്തിനും സംസ്ഥാനത്ത് ഇതുവരെ തടസമുണ്ടാക്കിയിട്ടില്ല.

ഒരാവശ്യവും മാറ്റിവയ്‌ക്കേണ്ടി വന്നിട്ടില്ല. ആലോചിച്ചാണ് ഓരോ നടപടിയും എടുക്കുന്നത്. സംസ്ഥാനത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഇടപെടലുകളാണ് കേന്ദ്രം നടത്തുന്നത്. ഈ നയം കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്‍റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബജറ്റ് അവതരിപ്പിക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല. അക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.