ETV Bharat / state

ഡോ. ശ്രീറാം വെങ്കിട്ടരാമനും രേണു രാജ് ഐ.എ.എസും വിവാഹിതരാകുന്നു

author img

By

Published : Apr 24, 2022, 10:25 PM IST

എംബിബിഎസ് ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനും രേണു രാജും സിവിൽ സർവീസിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദേവികുളത്തെ അനധികൃത കയ്യേറ്റത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതിലൂടെ രേണു രാജും ശ്രദ്ധ നേടിയിരുന്നു.

Sriram Venkataraman IAS marriage  Renu Rajan IAS are getting marriage  ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ വിവാഹിതനാകുന്നു  രേണു രാജന്‍ ഐ.എ.എസ് വിവാഹിതയാകുന്നു
ഡോ. ശ്രീറാം വെങ്കിട്ടരാമനും രേണു രാജന്‍ ഐ.എ.എസും വിവാഹിതരാകുന്നു

തിരുവനന്തപുരം: മുൻ ദേവികുളം സബ് കലക്ടറും ആരോ​ഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ വിവാഹിതനാകുന്നു. ആലപ്പുഴ ജില്ല കലക്ടർ ഡോ. രേണു രാജാണ് വധു. ചങ്ങനാശേരി സ്വദേശിയാണ് രേണു രാജ്‌. അടുത്ത ആഴ്ച എറണാകുളത്ത് വച്ച് വിവാഹം നടത്തുമെന്നാണ് വിവരം.

ദേവികുളം സബ് കലക്ടറായിരുന്നപ്പോൾ കൈയേറ്റം ഒഴിപ്പിക്കലൂടെ ശ്രദ്ധനേടിയ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമൻ. 2019ൽ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെ 2020 മാർച്ചിൽ സർവീസിൽ തിരിച്ചെടുത്തു. പിന്നീട് ആരോ​ഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായും, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായും ചുമതലയേറ്റു.

എംബിബിഎസ് ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനും രേണു രാജും സിവിൽ സർവീസിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദേവികുളത്തെ അനധികൃത കയ്യേറ്റത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതിലൂടെ രേണു രാജും ശ്രദ്ധ നേടിയിരുന്നു.

തിരുവനന്തപുരം: മുൻ ദേവികുളം സബ് കലക്ടറും ആരോ​ഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമൻ വിവാഹിതനാകുന്നു. ആലപ്പുഴ ജില്ല കലക്ടർ ഡോ. രേണു രാജാണ് വധു. ചങ്ങനാശേരി സ്വദേശിയാണ് രേണു രാജ്‌. അടുത്ത ആഴ്ച എറണാകുളത്ത് വച്ച് വിവാഹം നടത്തുമെന്നാണ് വിവരം.

ദേവികുളം സബ് കലക്ടറായിരുന്നപ്പോൾ കൈയേറ്റം ഒഴിപ്പിക്കലൂടെ ശ്രദ്ധനേടിയ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമൻ. 2019ൽ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീര്‍ മരിച്ചതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെ 2020 മാർച്ചിൽ സർവീസിൽ തിരിച്ചെടുത്തു. പിന്നീട് ആരോ​ഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറിയായും, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായും ചുമതലയേറ്റു.

എംബിബിഎസ് ബിരുദം പൂർത്തിയാക്കിയതിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനും രേണു രാജും സിവിൽ സർവീസിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ദേവികുളത്തെ അനധികൃത കയ്യേറ്റത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതിലൂടെ രേണു രാജും ശ്രദ്ധ നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.