ETV Bharat / state

കേരള നവോത്ഥാനത്തിന്‍റെ പിതാവ് ശ്രീ നാരായണ ഗുരു.. - കേരള നവോത്ഥാനത്തിന്‍റെ പിതാവ് ശ്രീ നാരായണ ഗുരു..

സമൂഹത്തിലെ അധസ്ഥിതരായവരുടെ ഉന്നമനം തന്‍റെ ജീവിത ലക്ഷ്യമാക്കി കൊണ്ട് അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അമ്പലങ്ങള്‍ തുറക്കുകയും ആശ്രമങ്ങള്‍ കെട്ടി പടുക്കുകയും ചെയ്തു.

Sree Narayana Guru Jayanti  കേരള നവോത്ഥാനത്തിന്‍റെ പിതാവ് ശ്രീ നാരായണ ഗുരു..  ശ്രീ നാരായണ ഗുരു
ശ്രീ നാരായണ ഗുരു
author img

By

Published : Sep 2, 2020, 11:44 AM IST

ജാതിയുടേയും മതത്തിന്‍റെയും വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞു കൊണ്ട് പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകുവാനാണ് ഗുരു ഉപദേശിച്ചത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം എല്ലാവര്‍ക്കും എന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. അറിവ് മനസ്സിലാക്കുവാനും അറിയിക്കുവാനുമുള്ളതാണ്, വാദിക്കുവാനും ജയിക്കുവാനുമുള്ളതല്ല. ജാതിയുടേയും മതത്തിന്‍റെയും തൊട്ടു കൂടായ്മയെ മറി കടക്കുവാനുള്ള ആയുധമായി അറിവിനെ ഉപയോഗിക്കുവാന്‍ ആഹ്വാനം ചെയ്ത ഗുരുദേവന്‍റെ ജന്മദിനമാണ് ഇന്ന്. സമൂഹത്തിലെ അധഃസ്ഥിതരെ ബോധവല്‍ക്കരിച്ചു കൊണ്ട് അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വന്ന ഗുരുദേവന്‍റെ വാക്കുകള്‍ ഇന്നും പ്രസക്തമായി തുടരുന്നു.

ഗുരുവിനെ കുറിച്ച്

* 1856 (മലയാളമാസം ചിങ്ങം 1032) തിരുവനന്തപുരത്തിനടുത്തുള്ള ചെമ്പഴന്തിയിലെ ഒരു കൊച്ചു കുടിലില്‍ ആണ് ശ്രീ നാരായണ ഗുരു ജനിക്കുന്നത്. അച്ഛന്‍ കര്‍ഷകനായ മദന്‍ ആശാന്‍ അമ്മ കുട്ടിയമ്മ. അദ്ദേഹത്തിന് മൂന്ന് സഹോദരിമാരുമുണ്ടായിരുന്നു.

* അച്ഛന്‍ അദ്ദേഹത്തിന് നാരായണന്‍ എന്ന് പേരിട്ടു. സ്‌നേഹത്തോടെ നാണു എന്ന് അദ്ദേഹത്തെ വിളിച്ചു. അദ്ദേഹത്തിന്‍റെ കുടുംബ വീടായ വയല്‍ വാരവും അച്ഛനുമെല്ലാം ഗ്രാമീണരുടെ ബഹുമാനത്തിന് ഏറെ പാത്രമായി. സാമാന്യം നല്ല സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നു അവര്‍ക്ക്.

പ്രാഥമിക വിദ്യാഭ്യാസം

* നാണുവിന്‍റെ ആദ്യ അധ്യാപകന്‍ സ്വന്തം അച്ഛനായ മദന്‍ ആശാനായിരുന്നു. ചെമ്പഴന്തി പിള്ളയിലെ ഗ്രാമീണ സ്‌കൂളില്‍ ആണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം ചെയ്തത്. മലയാളവും തമിഴും പഠിച്ചതിനു പുറമെ അക്കാലങ്ങളിലെ പതിവ് രീതിയില്‍ അദ്ദേഹം സിദ്ധരൂപവും ബാല പ്രബോധനവും അമര കോശവും ഹൃദ്യസ്ഥമാക്കി.

* കുട്ടിക്കാലം മുതല്‍ തന്നെ അതിവേഗം കാര്യങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കുവാനുള്ള കഴിവും മൂര്‍ച്ചയുള്ള ഓര്‍മ്മ ശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും അക്കാലത്ത് ചില സ്‌കൂളുകള്‍ ഉണ്ടായിരുന്നുവെങ്കിലും തന്‍റെ അച്ഛനില്‍ നിന്നും, അമ്മാവന്‍ കൃഷ്ണന്‍ വൈദ്യരില്‍ നിന്നും ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപകരില്‍ നിന്നുമൊക്കെ ലഭിച്ച അറിവുകളില്‍ തൃപ്തി പെടേണ്ടി വന്ന സാഹചര്യമായിരുന്നു നാണുവിനുണ്ടായിരുന്നത്.

ഒരു ലക്ഷ്യം മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ച മനുഷ്യന്‍

* അക്കാലത്ത് കേരളത്തിലെ ഹിന്ദുക്കളില്‍ ഏറ്റവും താഴ്ന്ന ജാതിയില്‍ പെട്ട ഈഴവ സമുദായത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. വേദാന്തത്തില്‍ നിന്നും ലഭിച്ച ആദര്‍ശങ്ങളില്‍ പ്രചോദിതനായി നാരായണന്‍ ഒരു സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. സഹകരണത്തിന്‍റെയും വിദ്യാഭ്യാസത്തിന്‍റെയും പ്രാധാന്യം ഊന്നി പറയുന്ന പ്രസ്ഥാനമായിരുന്നു അത്.

* സമൂഹത്തിലെ അധസ്ഥിതരായവരുടെ ഉന്നമനം തന്‍റെ ജീവിത ലക്ഷ്യമാക്കി കൊണ്ട് അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അമ്പലങ്ങള്‍ തുറക്കുകയും ആശ്രമങ്ങള്‍ കെട്ടി പടുക്കുകയും ചെയ്തു. ജാതിയോ മതമോ സാമൂഹിക സ്ഥിതിയോ നോക്കാതെ ആര്‍ക്കു വേണമെങ്കിലും സ്വതന്ത്രമായി കടന്നു വരാവുന്ന ഇടങ്ങളായിരുന്നു അവയെല്ലാം. കേരളത്തില്‍ ജാതി സമൂഹത്തിലെ അന്തസ്സിനെ രേഖപ്പെടുത്തിയിരുന്ന ഒരു കാലഘട്ടത്തില്‍ അദ്ദേഹം സംസ്ഥാനത്തിന് വിപ്ലവകരമായ ഒരു മുദ്രാവാക്യം നല്‍കി, '”ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.''

കേരളത്തിലെ നവോത്ഥാനത്തിന്‍റെ പിതാവ്

* ശ്രീ നാരായണ ഗുരു എന്ന ഋഷി തുല്യനായ വ്യക്തിയാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് തിരി കൊളുത്തിയത്. നദീ തടത്തില്‍ നിന്നും ഒരു കല്ല് പെറുക്കി എടുത്ത് അതിനെ തിരുവനന്തപുരത്തിനടുത്തുള്ള അരുവിപുറത്തെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ശിവ വിഗ്രഹമായി പ്രതിഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ഈ ക്ഷേത്രത്തിനു പുറത്ത് ഒരു നോട്ടീസ് ബോര്‍ഡില്‍ അദ്ദേഹം ഇങ്ങനെ എഴുതി വെച്ചു: 'ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ മാനവര്‍ സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്.'' നവോത്ഥാന പ്രസ്ഥാനത്തിന്‍റെ ആപ്തവാക്യമായി അംഗീകരിക്കപ്പെട്ടു ഈ പ്രസ്താവന പിന്നീട്.

* ഹിന്ദുക്കളുടെ ആരാധനാലയങ്ങളില്‍ കടക്കുവാനുള്ള അനുവാദമില്ലാത്തതിനാല്‍ കീഴ് ജാതിക്കാരായ ജനങ്ങള്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ മറി കടക്കുവാന്‍ അരുവിപുറത്തെ ക്ഷേത്രം അവര്‍ക്ക് സഹായമായി. ബ്രാഹ്മണര്‍ക്ക് മാത്രം ചെയ്യാവുന്ന പ്രതിഷ്ഠാ കര്‍മ്മം ഒരു പിന്നാക്ക ഈഴവനായ ശ്രീ നാരായണന് ചെയ്യുവാന്‍ ആരാണ് അധികാരം നല്‍കിയത് എന്ന് ചോദിച്ചു കൊണ്ട് വരേണ്യ ജാതിക്കാര്‍ കലാപത്തിനൊരുങ്ങി. അവരോട് അദ്ദേഹം നല്‍കിയ മറുപടി ഞാന്‍ സ്ഥാപിച്ചത് “എന്‍റെ ശിവനെ,'' ആണെന്നാണ്. പിന്നീട് അദ്ദേഹം തിരുവിതാംകൂറില്‍ മാത്രമല്ല, ദക്ഷിണ കനഡ പോലുള്ള പ്രദേശങ്ങളില്‍ പോലും കൂടുതല്‍ ക്ഷേത്രങ്ങള്‍ പണിതു. അവയെല്ലാം തന്നെ സ്വന്തമായി ആരാധിക്കുവാന്‍ ഒരു ഇടം വേണമെന്ന് ആഗ്രഹിച്ച ജനങ്ങളുടെ അഭിലാഷത്തിനനുസരിച്ചായിരുന്നു പണിതത്. പ്രസ്തുത ക്ഷേത്രങ്ങള്‍ എല്ലാം തന്നെ ജാതി നോക്കാതെ എല്ലാവരേയും പ്രവേശിപ്പിക്കണമെന്ന് അദ്ദേഹം അവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

* ശിവ വിഗ്രഹം മാത്രമല്ല അദ്ദേഹം പ്രതിഷ്ഠിച്ചിട്ടുള്ളത്. ദക്ഷിണേന്ത്യയില്‍ പ്രസിദ്ധമായിട്ടുള്ള സുബ്രഹ്മണ്യനും ദേവിയുമെല്ലാം അവയില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് പണിത പല അമ്പലങ്ങളിലും അദ്ദേഹം പ്രതിഷ്ഠകള്‍ക്ക് പകരം കണ്ണാടിയാണ് സ്ഥാപിച്ചത്. ചിലപ്പോള്‍ അവയില്‍ ഓം, സത്യം, ധര്‍മ്മം എന്നിങ്ങനെയുള്ള വാക്കുകള്‍ എഴുതി വെക്കുകയും ചെയ് തു. ഉപനിഷത് തത്വമായ “തത്ത്വമസി'' (അത് നീയാകുന്നു) ഭക്തരെ ഓര്‍മ്മിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു അത്. അദ്വൈത ചിന്തയുടെ മൂര്‍ത്ത രൂപമായിരുന്നു അത്. അതുപോലെ ഭാവിയില്‍ ആരാധനാലയങ്ങള്‍ പണിയുന്നതിനു പകരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിയണമെന്നും അദ്ദേഹം പറയുകയുണ്ടായി.

ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം (എസ് എന്‍ ഡി പി)

* കേരളത്തിലെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന അടിച്ചമര്‍ത്തപ്പെട്ട ജന വിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ചരിത്രമാണ് ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗത്തിന്‍റെ ചരിത്രവും. “വെറും തളപ്പും ഏണിയുടേയും ഉടമ” എന്നുള്ള നിലയില്‍ നിന്നും (824 ആം നമ്പര്‍ രാജകീയ ഉത്തരവ് പ്രകാരം) നിലവിലുള്ള അവസ്ഥയിലേക്ക് കേരളത്തിലെ ഈഴവര്‍ക്കുണ്ടായ സാമൂഹിക വികാസമാണ് അത്. കര്‍ഷക തൊഴിലാളികളുടെ സമൂഹം എന്നുള്ള നിലയില്‍ നിന്നും വിശ്വപൗരന്മാരുടെ ലോക ക്രമത്തിലേക്കുള്ള മാറ്റത്തിന്‍റെ തിളങ്ങുന്ന കഥകൂടി ആണ് അത്. യോഗമാണ് കേരളത്തെ മൊത്തത്തില്‍ ഒന്നായി കണ്ട ആദ്യത്തെ സംഘടന. മുന്‍ കാലങ്ങളില്‍ സംഘടനകള്‍ കേരളത്തിന്‍റെ ഒരു ഭാഗത്തെ മാത്രമേ പ്രതിനിധീകരിച്ചിരുന്നുള്ളൂ. അതായത് മലബാറിനെ.

കേരളത്തില്‍ ജാതി വ്യവസ്ഥ

* 1890-കളില്‍ കേരളത്തില്‍ ജാതി വ്യവസ്ഥ തൊട്ടു കൂടായ്മയോടു കൂടിയ പരുഷമായ ഒന്നായിരുന്നു. ഈഴവ സമുദായത്തിന് അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഡോക്ടര്‍ പല്‍പ്പു ആണ്. 1891-ലെ മലയാളി സ്മാരക വിപ്ലവത്തിലൂടെ അദ്ദേഹം സമുദായത്തിന്റെ നേതൃത്വം ഏറ്റെടുക്കുവാന്‍ മുന്നോട്ട് വന്നു. ഈഴവ സഭ എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കുവാനും അദ്ദേഹം ശ്രമിച്ചു.

* 1896-ല്‍ അദ്ദേഹം അതിന്‍റെ നിയമാവലി തയ്യാറാക്കുകയും തങ്കുശ്ശേരിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന പത്രമായ മലയാളിയില്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പരവൂരിലും മയ്യനാടിലും ചില യോഗങ്ങള്‍ സംഘടിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എങ്കിലും ആ പ്രസ്ഥാനം പരാജയപ്പെട്ടു.

ശ്രീ നാരായണ ഗുരുവും എസ് എന്‍ ഡി പി യോഗവും

* 1888-ല്‍ ഗുരു അരുവിപ്പുറം സന്ദര്‍ശിക്കുകയും അവിടെ കുറച്ച് നേരം ധ്യാന നിരതനായി ഇരിക്കുകയും ചെയ്തു. അവിടെ തങ്ങിയ വേളയില്‍ നദിയില്‍ നിന്നും പെറുക്കിയെടുത്ത ഒരു കല്ല് അദ്ദേഹം ശിവ വിഗ്രഹമായി പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതാണ് പിന്നീട് അരുവിപ്പുറം ശിവക്ഷേത്രമായി മാറിയത്. പില്‍ക്കാലത്ത് അരുവിപ്പുറം പ്രതിഷ്ഠ എന്ന പേരില്‍ അറിയപ്പെട്ട ഈ പ്രവര്‍ത്തനം വരേണ്യ വര്‍ഗ്ഗക്കാരായ ബ്രാഹ്മണര്‍ക്കിടയില്‍ സാമൂഹിക ചലനം സൃഷ്ടിക്കുകയും അവര്‍ ഗുരുവിന്‍റെ പ്രതിഷ്ഠിക്കുവാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

* ഇത് ബ്രാഹ്മണ ശിവനല്ലെന്നും, ഈഴവ ശിവനാണെന്നുമുള്ള അവര്‍ക്കുള്ള അദ്ദേഹത്തിനെ മറുപടി പിന്നീട് ജാതീയതക്കെതിരെയുള്ള പ്രസിദ്ധമായ ഉദ്ധരണിയായി മാറി. ഇവിടെയാണ് 1903-മേയ്-15ന് ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം (എസ് എന്‍ ഡി പി യോഗം) സ്ഥാപിക്കപ്പെട്ടത്. ഡോക്ടര്‍ പല്‍പ്പു എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പത്മനാഭന്‍ പല്‍പ്പു ശ്രീ നാരായണ ഗുരുവുമായി ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്. ഗുരുവായിരുന്നു യോഗത്തിന്‍റെ സ്ഥാപക പ്രസിഡന്‍റ്.

* എസ് എന്‍ ഡി പി യോഗം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സംസ്ഥാനത്തുടനീളം സ്ഥാപിക്കുകയും അവ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ ഒരുമിപ്പിക്കുവാനുള്ള വേദിയായി മാറുകയും ചെയ്തു.

* 1904-ല്‍ വര്‍ക്കലയ്ക്കടുത്തുള്ള ശിവഗിരിയിലേക്ക് തന്റെ താവളം മാറ്റിയ ഗുരു അവിടെ സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ സ്ഥാപിക്കുകയും അവരുടെ ജാതി ഏതെന്ന് പരിഗണിക്കാതെ സൗജന്യ വിദ്യാഭ്യാസം നല്‍കുകയും ചെയ്തു. എന്നാല്‍ അവിടെ ഒരു ക്ഷേത്രം പണിത് തീര്‍ക്കാന്‍ 7 വര്‍ഷമെടുത്തു അദ്ദേഹം. 1912ലാണ് ശാരദാ മഠം സ്ഥാപിക്കപ്പെട്ടത്.

* തൃശ്ശൂര്‍, കണ്ണൂര്‍, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം എന്നിങ്ങനെയുള്ള സ്ഥലങ്ങളിലും അദ്ദേഹം ക്ഷേത്രങ്ങള്‍ പണിതു. ഈ ശ്രമങ്ങള്‍ അദ്ദേഹത്തെ അക്കാലത്ത് സിലോണ്‍ എന്ന് വിളിച്ചിരുന്ന ശ്രീലങ്കയിലും എത്തിക്കുകയും 1926ല്‍ അദ്ദേഹം അവസാനമായി അവിടം സന്ദര്‍ശിക്കുകയും ചെയ്തു.

* ഇന്ത്യയിലേക്ക് മടങ്ങി വന്ന അദ്ദേഹം ശിവഗിരി തീര്‍ത്ഥാടനം അടക്കമുള്ള പല പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുന്നതില്‍ വ്യാപൃതനായി. എസ് എന്‍ ഡി പി യോഗത്തിന്‍റെ വാര്‍ഷിക ദിനത്തില്‍ പങ്കെടുക്കുവാന്‍ 1927ല്‍ പള്ളാതുരുത്തിയില്‍ പോയതിനു ശേഷമാണ് ഈ തീര്‍ത്ഥാടനം അദ്ദേഹം ആസൂത്രണം ചെയ്യുന്നത്.

മഹാത്മാഗാന്ധി, ടാഗോര്‍

* 1925-ല്‍ വൈക്കത്തെ ശിവക്ഷേത്രത്തിലും കേരളത്തിലെ മറ്റെല്ലാ ക്ഷേത്രങ്ങളിലും കിഴ് ജാതിക്കാര്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന സുപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തെ ഗുരു പിന്തുണച്ചു. വൈക്കം സത്യാഗ്രഹ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനായി മഹാത്മാഗാന്ധി ഈ സമയം കേരളം സന്ദര്‍ശിച്ചു. ശിവഗിരി ആശ്രമത്തില്‍ മഹാത്മാഗാന്ധി ശ്രീ നാരായണ ഗുരുവിനെ കൂടിക്കാണുകയും ജാതി, തൊട്ടു കൂടായ്മ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെ കുറിച്ച് ഋഷി തുല്യരായ രണ്ടു പേരും ശ്രദ്ധേയമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ് തു. ശ്രീ നാരായണ ഗുരുവിനെ പോലുള്ള ബഹുമാന്യനായ ഒരു സന്യാസിയെ ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചത് വലിയ ബഹുമാന്യതയായി ഞാന്‍ കണക്കാക്കുന്നു എന്നാണ് ഗാന്ധിജി ഈ കൂടിക്കാഴ്ചയെ കുറിച്ച് പറഞ്ഞത്.

* നോബല്‍ സമ്മാന ജേതാവായ മഹാനായ രബീന്ദ്രനാഥ ടാഗോര്‍ 1922-ല്‍ ഗുരുവുമായി കണ്ടുമുട്ടി. ഗുരുവുമായുള്ള തന്‍റെ ഊഷ്മളമായ കൂടികാഴ്ചയെ കുറിച്ച് പിന്നീട് ടാഗോര്‍ ഇങ്ങനെ പറഞ്ഞു; “ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ ശ്രീ നാരായണ ഗുരുവിനേക്കാള്‍ മഹത്തായ മറ്റൊരു ആത്മീയതയും ഞാന്‍ എവിടേയും ഒരിക്കലും കാണുകയുണ്ടായിട്ടില്ല.''

മരണം

*1928-ല്‍ ഗുരുവിന്‍റെ ആരോഗ്യ സ്ഥിതി വല്ലാതെ വഷളാവുകയും ഏതാനും മാസങ്ങള്‍ അദ്ദേഹം കിടപ്പിലാവുകയും ചെയ്തു. ആ വര്‍ഷം ഗുരുവിന്‍റെ ജന്മദിനം നാടാകെ ആഘോഷിക്കപ്പെട്ടു. കേരളത്തിലും മദ്രാസിലും മംഗലാപുരത്തും ശ്രീലങ്കയിലും യൂറോപ്പിലും ആഘോഷം ഉണ്ടായി. 1928 സെപ്റ്റംബര്‍ 20ന് ഗുരുവിന്‍റെ ആത്മാവ് അദ്ദേഹത്തിന്‍റെ ശരീരം വിട്ട് പരമോന്നത ആത്മാവിൽ വിലയം പ്രാപിച്ചു.

ശ്രീ നാരായണ ഗുരുവിന്‍റെ തത്വശാസ്ത്രം

* ഗുരുവിന്‍റെ കവിതകളിലാണ് അദ്ദേഹത്തിന്‍റെ തത്വശാസ്ത്രങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ പ്രതിഫലിക്കുന്നത്. ധാര്‍മികതയിലും യുക്തി ഭദ്രതയിലും തത്വ മീമാംസയിലും ഒരുപോലെ സൗന്ദര്യാത്മകമായി സമ്മേളിക്കുന്നതാണ് അദ്ദേഹത്തിന്‍റെ കാവ്യങ്ങള്‍. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന അദ്ദേഹത്തിനെ സുപ്രസിദ്ധമായ വാക്കുകള്‍ അക്കാലത്തെ കേരളത്തിലെ സാമൂഹിക സാംസ്‌കാരിക പരിപ്രേഷ്യത്തില്‍ പുത്തന്‍ കാറ്റുപോലെ ഒഴുകുകയായിരുന്നു.

* തന്‍റെ സുപ്രസിദ്ധമായ ആത്മോപദേശ സാധകം എന്ന രചനയില്‍ ഗുരു തന്‍റെ സമത്വവാദം എന്ന തത്വശാസ്ത്രത്തെ മുന്നോട്ട് വെക്കുന്നു. സ്വയം പഠിപ്പിക്കുന്ന 100 കാവ്യങ്ങളാണ് ഈ ഗ്രന്ധത്തിലുള്ളത്. 1897ല്‍ മലയാളത്തില്‍ എഴുതിയ ഈ കാവ്യങ്ങള്‍ മൗലികമായ അറിവും പ്രപഞ്ചത്തിന്‍റെ തത്വവും അനുഭവിച്ചറിഞ്ഞ ഉദാത്തമായ ഒരു ആത്മാവില്‍ നിന്ന് ഉയിര്‍കൊള്ളുന്നവയാണ് എന്ന് നിസ്സംശയം ഇവിടെ പറയാന്‍ കഴിയും. മാനവ കുലത്തെ ഒരു ബഹുമാന്യവും ഉയര്‍ന്നതുമായ കാഴ്ചപ്പാടിലൂടെ നോക്കി കാണുവാനുള്ള ഗുരുവിന്‍റെ കഴിവ് പ്രതിഫലിപ്പിക്കുന്നതാണ് അവ. മാനവ കുലത്തെ ജാതി മത വര്‍ഗ്ഗ ഭേദമില്ലാതെ മറ്റേതൊരു തരം തിരിവുമില്ലാതെ ഏകമാനമായ നിലവാരത്തോടെ കാണുവാനുള്ള ഗുരുവിന്‍റെ കഴിവു കൂടി പ്രതിഫലിക്കുന്നു ഇവിടെ.

ശ്രീ നാരായണ ഗുരുവിന്‍റെ പ്രമുഖ രചനകള്‍

(മലയാളം സംസ്‌കൃതം തമിഴ് എന്നിവയില്‍ ഗുരു രചിച്ച പുസ്തകങ്ങള്‍)

മലയാളത്തില്‍

  • അദ്വൈത ദീപിക
  • അനുകമ്പ ദശകം
  • അറിവ്
  • ആത്മവിലാസം
  • ആത്മോപദേശ അസാധകം
  • ഭദ്രകാല്യസ്ഥകം
  • ചിജണ്ടചിന്തകം
  • ദിവചിന്തനം 1, 2
  • ദൈവ ദശകം
  • ജാതി ലക്ഷണം
  • ജാതി നിര്‍ണ്ണയം
  • ജീവകാരുണ്യ പഞ്ചകം
  • ശിവ ശതകം
  • സ്വാനുഭാവഗീതി

സംസ്‌കൃതത്തില്‍

  • ആശ്രാമം
  • ഭദ്രകാളിയസ് തകം
  • ബ്രഹ്മവിദ്യാ പഞ്ചകം
  • ചരമ ശ്ലോകങ്ങള്‍
  • ചിദംബരസ്ഥകം
  • ദര്‍ശനമാല
  • ധര്‍മ്മം
  • ജനനീ നവമഞ്ജരി
  • ഗുഹാഷ്ടകം
  • ഹോമമന്ത്രം
  • മുനിചര്യപഞ്ചകം
  • നിര്‍വൃതി പഞ്ചകം
  • ശ്ലോകത്രയി
  • ശ്രീ വസുദേവ അഷ്ടകം
  • വേദാന്ത സൂത്രം
  • വിനായക അഷ്ടകം

തമിഴില്‍

  • തേവാര പതിംഗങ്ങള്‍
  • മൊഴിമാറ്റം
  • ഈശാ വ്യാസോപനിഷത്
  • ഒഴിവില്‍ ഒടുക്കം
  • തിരുക്കുറല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.