ETV Bharat / state

Pinarayi On Supplyco | സപ്ലൈകോയെപ്പറ്റി നടത്തുന്നത് കുപ്രചരണം ; വിലക്കയറ്റത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി - spreading misinformation about SupplyCo

വിലക്കയറ്റ തോത് ദേശീയ ശരാശരിയേക്കാൾ താഴ്ന്ന നിലയിൽ നിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞുവെന്നും വില വർധന നിയന്ത്രിക്കാനുള്ള ശ്രമം കേന്ദ്ര സർക്കാർ നടത്തുന്നില്ലെന്നും മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ  പിണറായി വിജയൻ  സപ്ലൈകോ  വിലക്കയറ്റം  സംസ്ഥാനത്ത് അവശ്യ സാധനങ്ങൾക്ക് വിലക്കയറ്റം  പുത്തരിക്കണ്ടം മൈതാനം  ഓണച്ചന്ത  Pinarayi Vijayan  KERALA PRICE HIKE ONAM  SUPPLYCO  Onachantha  സപ്ലൈകോയെ പറ്റി നടത്തുന്നത് കുപ്രചരണം  spreading misinformation about SupplyCo  Pinarayi Vijayan about SupplyCo
പിണറായി വിജയൻ
author img

By

Published : Aug 18, 2023, 6:12 PM IST

തിരുവനന്തപുരം : വിലക്കയറ്റം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 13 ഇനങ്ങൾക്ക് ഇപ്പോഴും സപ്ലൈകോയിൽ (Supplyco) ഒരേ വിലയാണെന്നും ഏറ്റവും കുറവ് വിലക്കയറ്റ തോത് കേരളത്തിലാണെന്നും പുത്തരിക്കണ്ടം മൈതാനത്ത് ഓണച്ചന്തയുടെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു.

ഫലപ്രദമായ വിപണി ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിച്ചു. സപ്ലൈകോയിലൂടെ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് കുപ്രചരണം നടക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2016 മുതൽ 13 ഇനങ്ങൾക്ക് വില കൂട്ടിയിട്ടില്ല. ചിലർ തെറ്റിദ്ധാരണകൾ ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടത്തുകയാണ്.

ചില സ്ഥലങ്ങളിൽ സാധനങ്ങൾ വേഗത്തിൽ തീർന്നുപോകും. അങ്ങനെ വന്നാൽ ചില സാധനങ്ങൾ കിട്ടില്ല. നല്ല രീതിയിലുള്ള വിൽപ്പനയാണ് ഉണ്ടാകുന്നത്. പച്ചക്കറി വില 37 ശതമാനമാണ് രാജ്യത്ത് ഉയർന്നത്. വില വർധന നിയന്ത്രിക്കാനുള്ള ശ്രമം രാജ്യത്ത് നടന്നില്ല. കേന്ദ്ര സർക്കാർ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിലക്കയറ്റ തോത് ദേശീയ ശരാശരിയേക്കാൾ താഴ്ന്ന നിലയിൽ നിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഫലപ്രദമായ പൊതു വിതരണ സമ്പ്രദായമാണ് കേരളത്തിലുള്ളത്. 1600ൽ പരം സപ്ലൈകോ ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. പ്രതിമാസം 40 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകളാണ് സപ്ലൈകോയിൽ നിന്ന് സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നത്.

ALSO READ : Kerala Price Hike |ഓണം വരുന്നുണ്ട്: വില കത്തിക്കയറുന്നു, സർക്കാർ ഇടപെടുന്നില്ല, അവശ്യ സാധനങ്ങൾ കിട്ടാനുമില്ല

നിക്ഷിപ്‌ത താത്പര്യക്കാരുടെ നിർബന്ധമാണ് ഈ രംഗത്ത് ഒന്നും നടക്കുന്നില്ല എന്ന് വരുത്തി തീർക്കുന്നത്. അവമതിപ്പ് ഉണ്ടാക്കി വലിയ രീതിയിലുള്ള കുപ്രചരണം അഴിച്ചുവിടുകയാണ്. പ്രതിപക്ഷത്തിന് സർക്കാരിന്‍റെ പ്രവർത്തനം ഇകഴ്ത്തി കാണിക്കുക മാത്രമാണ് ലക്ഷ്യം.

സപ്ലൈകോയുടെ ശരാശരി വിറ്റുവരവ് 250 കോടിയായിരുന്നു. ഇപ്പോൾ അത് 270 കോടിയായി. ഈ രംഗത്തുണ്ടായ പുരോഗമനമാണ് ഇത് കാണിക്കുന്നത്. ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണ ഓണം ഫെയർ ഒരുക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ : സപ്ലൈകോ ഔട്ട്‌ലെറ്റിൽ സാധനങ്ങൾ ഇല്ലെന്ന് രേഖപ്പെടുത്തിയ മാനേജരെ സസ്പെന്‍ഡ് ചെയ്‌ത സംഭവം: വിശദീകരണം തേടി ഹൈക്കോടതി

സപ്ലൈകോയുടെ വിൽപ്പന കൂടുന്നു : അതേസമയം ജനങ്ങൾക്ക് വേണ്ടി നിരവധി ഇടപെടലുകളാണ് സപ്ലൈകോയിലൂടെ നടത്തുന്നതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓരോ ഔട്ട്ലെറ്റുകളും പരിശോധിച്ചാൽ അഭിമാനിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ നാല് ദിവസമായി സപ്ലൈകോയുടെ വിൽപ്പന കൂടി വരികയാണ്. ജനങ്ങൾ സപ്ലൈകോയെ ആശ്രയിക്കുന്നു എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഫലപ്രദമായ വിപണി ഇടപെടലാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.