തിരുവനന്തപുരം: Athletes Protest Trivandrum: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന കായികതാരങ്ങളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചു. വ്യാഴാഴ്‌ചയാണ് ചർച്ച.
സമരം 13 ദിവസം പിന്നിട്ടപ്പോഴും സർക്കാർ പരിഗണിച്ചില്ലെന്നാരോപിച്ച് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് സമരം നടത്തി. ഇതിന് പിന്നാലെയാണ് സർക്കാർ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചത്. വാഗ്‌ദാനങ്ങൾ ലഭിച്ചതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്നും സമയബന്ധിതമായി നിയമനം നൽകാത്ത പക്ഷം കൂടുതൽ ശക്തമായി സമരം തുടരുമെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.
ALSO READ: കോലി ഇന്ത്യന്‍ ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ച ക്യാപ്റ്റന്‍ : രോഹിത് ശര്‍മ