ETV Bharat / state

ഇലന്തൂർ നരബലി: അന്വേഷിക്കാൻ പ്രത്യേക സംഘം - അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍

പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിട്ടുള്ള ടീമിനാണ് പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയി രൂപം നൽകിയത്

Special Investigation Team  Human Sacrifice in ELANTHOOR  Special Investigation Team to Probe ELANTHOOR case  ഇലന്തൂർ നരബലി  കേസ്‌ പ്രത്യേക അന്വേഷണ സംഘത്തിന്  kerala latest news  malayalam news  Anuj Paliwal Chief Investigating Officer  Human Sacrifice  ELANTHOOR case updation  കേരള വാർത്തകൾ  മലയാളം വാർത്തകൾ  അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍  ഇരട്ടക്കൊലപാതകം
ഇലന്തൂർ നരബലി: കേസ്‌ പ്രത്യേക അന്വേഷണ സംഘത്തിന്
author img

By

Published : Oct 13, 2022, 7:27 AM IST

തിരുവനന്തപുരം: ഇലന്തൂരിലെ നരബലി അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം. രണ്ടു സ്ത്രീകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കികൊണ്ട് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ എസ്.ശശിധരന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ തലവന്‍.

പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും. എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് കമ്മിഷണര്‍ സി.ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അനൂപ്.എന്‍.എ എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്‌ടർ എയിന്‍ ബാബു, കാലടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്‌ടർ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്.

ALSO READ:'നരബലി ആസൂത്രണം ചെയ്‌തത് ഷാഫി, 'നിര്‍ണായകമായത് സ്കോർപ്പിയോയില്‍ പത്മത്തെ കൊണ്ടുപോവുന്ന സിസിടിവി ദൃശ്യം'

ക്രമസമാധാനവിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.