ETV Bharat / state

വീട്ടുകാരറിയാതെ മുഖ്യമന്ത്രിയെ കാണാൻ ഒളിച്ചോടി പതിനാറുകാരൻ ; ഉപദേശിച്ച് തിരിച്ചയച്ച് പിണറായി വിജയന്‍

വീട്ടുകാർ ഒരു സ്വകാര്യ ഇടപാട് സ്ഥാപനത്തിൽ നിന്ന് പണം പലിശയ്ക്ക് വാങ്ങിയെന്നും തിരിച്ചടവ് മുടങ്ങിയതോടെ അവർ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു കുട്ടിയുടെ പരാതി

cm pinarayi vijayan  sixteen year old boy left home meet Chief Minister  മുഖ്യമന്ത്രിയെ കാണാൻ വീടുവിട്ടിറങ്ങി  വീടുവിട്ടിറങ്ങി പതിനാറുകാരൻ  മുഖ്യമന്ത്രി പിണറായി വിജയൻ  വീട്ടിൽ നിന്ന് ഒളിച്ചോടി  kerala latest news  malayalam news  Chief Minister pinarayi vijayan  കേരള വാർത്തകൾ  മലയാളം വാർത്തകൾ
മുഖ്യമന്ത്രിയെ കാണാൻ വീടുവിട്ടിറങ്ങി പതിനാറുകാരൻ: ഉപദേശിച്ച് തിരിച്ചയച്ച് മുഖ്യമന്ത്രി
author img

By

Published : Sep 25, 2022, 4:57 PM IST

തിരുവനന്തപുരം : വീട്ടിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16കാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റ്യാടി വേളം പഞ്ചായത്ത് സ്വദേശിയായ ദേവനന്ദനെയാണ് മുഖ്യമന്ത്രി ചേംബറിലേക്ക് വിളിപ്പിച്ചത്. ശനിയാഴ്‌ച രാവിലെയായിരുന്നു സംഭവം.

വടകരയിൽ നിന്ന് ഏറനാട് എക്‌സ്‌പ്രസിൽ കയറിയ ദേവനന്ദൻ രാത്രി ഒൻപത് മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. തമ്പാനൂരിൽ നിന്ന് ഓട്ടോയിൽ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് ജംഗ്ഷനിൽ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പോകണമെന്ന് സുരക്ഷ ചുമതലയുണ്ടായിരുന്ന പൊലീസുകാരോട് ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാർ കുട്ടിയെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

തുടർന്ന് കുട്ടി സുരക്ഷിതനാണെന്ന് പൊലീസ് മാതാപിതാക്കളെ അറിയിച്ചു. മുഖ്യമന്ത്രിയെ കാണാനാണ് വന്നതെന്ന് പറഞ്ഞതോടെ പൊലീസ് രാവിലെ തന്നെ വിവരം അധികാരികളെ അറിയിച്ചു. സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനേയും ചേംബറിലേക്ക് വിളിപ്പിച്ചു.

മുഖ്യമന്ത്രിയെ കാണാൻ വീടുവിട്ടിറങ്ങി പതിനാറുകാരൻ: ഉപദേശിച്ച് തിരിച്ചയച്ച് മുഖ്യമന്ത്രി

വീട്ടുകാർ ഒരു സ്വകാര്യ ഇടപാട് സ്ഥാപനത്തിൽ നിന്ന് പണം പലിശയ്ക്ക് വാങ്ങിയെന്നും അതിൻ്റെ തിരിച്ചടവ് മുടങ്ങിയതോടെ അവർ ശല്യം ചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദന്‍റെ പരാതി. കാര്യങ്ങൾ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്‌തതിന് ദേവനന്ദനെ ഉപദേശിച്ചു. ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുത് എന്ന് നിർദേശിച്ച ശേഷം ഇരുവരേയും യാത്രയാക്കി.

ദേവനന്ദൻ ഉന്നയിച്ച പരാതിയിൽ സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.