തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നില്ലെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ശശി തരൂർ എംപി. മുഖ്യമന്ത്രി തെറ്റ് ചെയ്‌താൽ മുഖ്യമന്ത്രിയേയും വിമർശിക്കും. ഇപ്പോർ ചർച്ച ചെയ്യുന്നത് തിരുവനന്തപുരം കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദമാണ്. അതുകൊണ്ടാണ് മേയറെ വിമർശിക്കുന്നത്.
കോർപ്പറേഷനിലെ യുഡിഎഫ് കൗൺസിലർമാരുടെ സമരത്തിന് പൂർണ പിന്തുണ നൽകുന്നു. മേയർ രാജിവയ്ക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് താനാണ്. എന്നാൽ ചിലർ ഇത് മറന്നുവെന്നും തരൂർ പറഞ്ഞു.
തിരുവനന്തപുരത്ത് ഇല്ലാതിരുന്നതിനാലാണ് സമരത്തിന് എത്താതിരുന്നത്. സമരത്തിനൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലില്ലായ്‌മ വർധിക്കുന്ന ഈ കാലഘട്ടത്തിൽ ഒഴിവുകൾ പാർട്ടിയുടെ ജോലിയാക്കാൻ ആർക്കും കഴിയില്ല. യുവാക്കളെ വഞ്ചിക്കുകയാണെന്നും തരൂർ ആരോപിച്ചു.
ജനാധിപത്യ സമരത്തെ ക്രൂരമായി നേരിടുകയാണ്. പാർട്ടിക്ക് വേണ്ടി മാത്രം പ്രവർത്തിക്കുകയാണ് മേയർ. അതിനാലാണ് രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ശശി തരൂർ പറഞ്ഞു.
Also read: നിയമന ശുപാർശ കത്ത് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും