തിരുവനന്തപുരം : ഹിന്ദുത്വം എന്നത് ഒരു ഐഡിയോളജിയാണെന്നും പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞുവെന്നും ശശി തരൂർ എം പി. കെ കരുണാകരൻ പഠനകേന്ദ്രത്തിൽ നടന്ന കെ കരുണാകരൻ അനുസ്‌മരണ പരിപാടിക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. പൊളിറ്റിക്‌സിനെ പെർഫോമൻസായി കാണുന്ന കാലത്ത് കരുണാകരന്‍റെ മാതൃക ഓർക്കേണ്ടതാണ്.
തന്നെ സ്ഥാനാർഥിയായി തിരുവനന്തപുരത്ത് പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ മുരളീധരൻ ഒപ്പമില്ലായിരുന്നെങ്കിലും കരുണാകരൻ ഒപ്പമുണ്ടായിരുന്നുവെന്ന് ശശി തരൂർ പരിപാടിയിൽ സ്‌മരിച്ചു. പ്രാർഥനയും വിശ്വാസവും കൃത്യമായി പാലിച്ച കരുണാകരൻ ഒരിക്കലും അത് രാഷ്‌ട്രീയമായി ഉപയോഗിച്ചിരുന്നില്ല. വികസനത്തെ പറ്റിയും ഭാവിയെപറ്റിയും സ്‌പഷ്‌ടമായ ദൃഷ്‌ടിയുള്ള നേതാവായിരുന്നു കരുണകരനെന്നും അദ്ദേഹത്തിന്‍റെ വഴികളിൽ നിന്നും നമ്മൾ മാറി നടക്കുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ പ്രസക്തി കുറയുന്നില്ലെന്നും ശശി തരൂർ പറഞ്ഞു.