ETV Bharat / state

എലത്തൂർ ട്രെയിൻ തീവയ്‌പ്പ്; പ്രതി ഷഹറൂഖ് സൈഫിയെ ഉടൻ കേരളത്തിൽ എത്തിക്കുമെന്ന് ഡിജിപി - KOZHIKODE TRAIN FIRE ATTACK

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ഡിജിപി

Dgp press meet  ഡിജിപി  അനിൽ കാന്ത്  എലത്തൂർ ട്രെയിൻ തീവയ്‌പ്പ്  ഷഹീറൂഖ് സൈഫി  Shaheerukh Saifi  KOZHIKODE TRAIN FIRE ATTACK  ഷഹീറൂഖ് സൈഫിയെ ഉടൻ കേരളത്തിൽ എത്തിക്കും
ഡിജിപി
author img

By

Published : Apr 5, 2023, 12:45 PM IST

തിരുവനന്തപുരം: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പിടിയിലായ പ്രതി ഷഹറൂഖ് സൈഫി രത്നഗിരിയിൽ കസ്റ്റഡിയിലാണെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. മഹാരാഷ്‌ട്ര ഡിജിപിയുമായി സംസാരിച്ചുവെന്നും പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്നും അനിൽ കാന്ത് അറിയിച്ചു. പ്രതിയെ പിടികൂടിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷമായിരുന്നു ഡിജിപിയുടെ പ്രതികരണം.

ഇന്നലെ രാത്രി മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ആശുപത്രിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡും കേന്ദ്ര ഇന്‍റലിജന്‍സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്. പരിശോധനയ്‌ക്ക് എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.