ETV Bharat / state

സര്‍വീസ് പെന്‍ഷന്‍ വിതരണം ആരംഭിച്ചു - service pension distribution

അക്കൗണ്ട് നമ്പറുകളുടെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ വിതരണം

സര്‍വീസ് പെന്‍ഷന്‍ വിതരണം  service pension distribution  പെന്‍ഷന്‍ ട്രഷറി സേവിങ്‌സ്
സര്‍വീസ് പെന്‍ഷന്‍ വിതരണം ആരംഭിച്ചു
author img

By

Published : Apr 2, 2020, 9:53 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍വീസ് പെന്‍ഷന്‍ വിതരണം ആരംഭിച്ചു. തിരക്ക് ഒഴിവാക്കാന്‍ ട്രഷറികളിലും ബാങ്കുകളിലും പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അക്കൗണ്ട് നമ്പറുകളുടെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വിതരണം. ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പറിന്‍റെ അവസാന അക്കം പൂജ്യം വരുന്നവര്‍ക്ക് രാവിലെ ഒമ്പത് മണി മുതല്‍ ഒന്ന് വരെയും ഒന്ന് വരുന്നവര്‍ക്ക് ഉച്ചക്ക് ശേഷവും ട്രഷറികളില്‍ നിന്ന് പെന്‍ഷന്‍ ലഭിക്കും.

ബാങ്കുകളില്‍ രാവിലെ ഒമ്പത് മണി മുതല്‍ നാല് മണി വരെ പൂജ്യം,ഒന്ന് സംഖ്യകളില്‍ അക്കൗണ്ട് നമ്പറുകള്‍ അവസാനിക്കുന്നവര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യും. ഏപ്രില്‍ ഏഴ് വരെയാണ് ഈ ക്രമീകരണം. നിശ്ചിത തീയതികളില്‍ പെന്‍ഷന്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഏഴിന് ശേഷം ഏത് പ്രവൃത്തി ദിവസവും വാങ്ങാം.

സംസ്ഥാനത്ത് 5.64 ലക്ഷം സര്‍വീസ് പെന്‍ഷന്‍കാരാണുള്ളത്. ഇതില്‍ 4.34 ലക്ഷം പേര്‍ ട്രഷറികള്‍ വഴിയും ഒരു ലക്ഷം പേര്‍ ബാങ്കുകള്‍ വഴിയും 30,000 പേര്‍ പോസ്റ്റ് ഓഫീസ് വഴിയുമാണ് പെന്‍ഷന്‍ വാങ്ങുന്നത്. പോസ്റ്റ് ഓഫീസുകള്‍ വഴി വാങ്ങുന്നവര്‍ക്ക് പെന്‍ഷന്‍ തുക നാളെ മുതല്‍ വീട്ടിലെത്തിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.