ETV Bharat / state

ഇനി സ്വയം സാക്ഷ്യം മതി; കെട്ടിട നിർമാണ പെർമിറ്റിന് പുതിയ ഉത്തരവ് - self attestation enough for building permit

പെർമിറ്റുകൾ നിശ്ചിത ഫോമിൽ തയ്യാറാക്കി ലൈസൻസികൾ ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാൻ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചതായി ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും.

self attestation  building permit  കെട്ടിട നിർമാണ പെർമിറ്റ്  സ്വയം സാക്ഷ്യപ്പെടുത്തൽ  state government  സംസ്ഥാന സർക്കാർ  എം പാനൽഡ് ലൈസൻസി  self attestation enough for building permit  m panelled licency
കെട്ടിട നിർമാണ പെർമിറ്റിന് ഇനിമുതൽ ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ മതി
author img

By

Published : Jun 30, 2021, 5:55 PM IST

തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ മതിയെന്ന് സർക്കാർ. ലോ റിസ്‌ക് ഗണത്തിൽപ്പെട്ട 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്‌ക്കാണ് ഇളവ് ബാധകമാകുക.

പെർമിറ്റ് ലഭിക്കുന്നത് ഇങ്ങനെ

എം പാനൽഡ് ലൈസൻസികളാണ് ഇതിന് നടപടി സ്വീകരിക്കേണ്ടത്. പെർമിറ്റുകൾ നിശ്ചിത ഫോമിൽ തയ്യാറാക്കി ലൈസൻസികൾ ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാൻ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചതായി ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കും. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണം.

Also Read: ശാസ്ത്രപ്രതിഭ സംഗമഭൂമിയായി എംജി യൂണിവേഴ്‌സിറ്റി; ഡോ. സാബു തോമസ് സംസ്ഥാനത്തെ മികച്ച ശാസ്ത്രപ്രതിഭ

തുടർന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കെട്ടിടനിർമാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ രീതിയിൽ നിർമാണം ആരംഭിക്കാം. കെട്ടിടത്തിന്‍റെ അടിസ്ഥാനം പൂർത്തിയാകുമ്പോൾ സ്ഥല പരിശോധന നടത്തും. നിർമാണത്തിനായുള്ള അപേക്ഷയും പ്ലാനും ചട്ടപ്രകാരമാണെന്ന് ഉറപ്പുവരുത്തേണ്ടത് കെട്ടിട ഉടമയും എം പാനൽഡ് ലൈസൻസിയുമാണ്. ഏതെങ്കിലും നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അതു കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

കെട്ടടനിർമാണം ഇനിമുതൽ വേഗത്തിലാക്കാം

സ്വയം സാക്ഷ്യപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാകുന്നതോടെ വിവിധ തലങ്ങളിലെ പരിശോധന നടപടിക്രമങ്ങൾ ഒഴിവാക്കി കെട്ടിടനിർമാണം വേഗത്തിൽ ആരംഭിക്കാൻ കഴിയും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.