ETV Bharat / state

സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല

സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ സ്കൂളുകൾ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം  സ്കൂളുകൾ  മുഖ്യമന്ത്രി  പിണറായി വിജയൻ  കൊവിഡ് 19  നിയന്ത്രണങ്ങൾ  CM  pinarai vijayan  schools  pre schools  high schools
സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല
author img

By

Published : Sep 14, 2020, 9:57 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഉടൻ തുറക്കില്ല. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ സ്കൂളുകൾ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഓഡിറ്റോറിയങ്ങൾക്ക് വ്യവസ്ഥകളോടെ പ്രവർത്തനാനുമതി നൽകും. സംസ്ഥാനത്ത് തിരിച്ചെത്തിയ അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ സുരക്ഷാമാനദണ്ഡങ്ങൾ കരാറുകാർ ഉറപ്പാക്കണം. ഇവരിൽ രോഗബാധിതർ ഉണ്ടോ എന്നും പരിശോധിച്ച് തീർപ്പാക്കണം.

സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല
സംസ്ഥാനത്തെ കൊവിഡ് രോഗവ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് ബ്രിഗേഡ് വിപുലീകരിക്കും. ഇതിൻ്റെ ഭാഗമാകാൻ കൂടുതൽ ആരോഗ്യ പ്രവർത്തകർ മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. താത്പര്യമുള്ളവർക്ക് കൊവിഡ് ജാഗ്രതാ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. ആരോഗ്യപ്രവർത്തകർ കുറവുള്ള ജില്ലകളിലാണ് കൊവിഡ് ബ്രിഗേഡിനെ നിയോഗിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.