തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു മുതൽ ബാച്ച് അടിസ്ഥാനത്തിൽ ഉച്ചവരെ പ്രവര്‍ത്തിക്കും. 10 മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ പതിവുപോലെ നടക്കും. ഫെബ്രുവരി 21 മുതൽ ക്ലാസുകൾ പ്രീ പ്രൈമറി ക്ലാസുകൾ ഒഴികെയുള്ളവ വൈകുന്നേരം വരെയാക്കും. ഈ അധ്യയന വർഷത്തിലെ പൊതു അവധി ദിനങ്ങൾ ഒഴികെ ഇനിയുള്ള എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനമാണ്. പാഠഭാഗങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് തീരുമാനം.
എല്ലാ ക്ലാസുകളിലും വാർഷിക പരീക്ഷകൾ നടത്തും. പൊതു പരീക്ഷകളുടെ മോഡൽ പരീക്ഷകൾ മാർച്ച് 14 മുതൽ നടത്താനാണ് തീരുമാനം. എസ്എസ്എൽസി, പ്ലസ് ടു ക്ലാസ്സുകളിലെ അധ്യാപകർ ഓരോ വിഷയത്തിലും പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോർട്ട് നൽകണം. ഹാജര്‍ നിർബന്ധമാണ്. പിടിഎ യോഗങ്ങൾ 21 മുതൽ ചേരണം. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മെച്ചപ്പെടുത്താൻ പ്രത്യേക കർമപദ്ധതി തയാറാക്കണമെന്നും അധ്യാപകർക്ക് നിർദേശമുണ്ട്.
ALSO READ: പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം; ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍