ETV Bharat / state

School Opening |ക്ലാസുകളിലേക്ക് തിരികെ ; തിങ്കളാഴ്ച മുതല്‍ 47 ലക്ഷത്തോളം വിദ്യാർഥികൾ സ്‌കൂളുകളിലെത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി - സ്കൂളുകള്‍ തുറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒന്ന്‌ മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർഥികളും ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർഥികളുമാണുള്ളത്

Schools are back to normal  സ്കൂളുകള്‍ നാളെമുതല്‍  ക്ലാസുകള്‍ പുനരാരംഭിച്ചു  സ്കൂളുകള്‍ തുറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
ക്ലാസില്‍ കേറണം; 47 ലക്ഷത്തോളം വിദ്യാർഥികൾ സ്‌കൂളുകളിലെത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി
author img

By

Published : Feb 20, 2022, 7:36 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ (School Opening) സാധാരണ നിലയിലേക്ക്. 47 ലക്ഷത്തോളം വിദ്യാർഥികൾ നാളെ സ്‌കൂളുകളിലെത്തും. സ്കൂളുകൾ സജ്ജമാണെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒന്ന്‌ മുതൽ പത്ത് വരെ 38 ലക്ഷത്തിൽപരം വിദ്യാർഥികളും ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ അറുപത്തി ആറായിരത്തോളം വിദ്യാർഥികളുമാണുള്ളത്.

കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ഇതാദ്യമായാണ് സ്കൂളുകൾ സമ്പൂർണ തോതിൽ തുറക്കുന്നത്. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകൾ പ്രവർത്തിക്കുക. സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകൾക്കും ഐ.സി.എസ്.ഇ സ്‌കൂളുകൾക്കും സർക്കാർ തീരുമാനങ്ങൾ ബാധകമാണ്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കുന്നു

പൊതുവിദ്യാഭ്യാസ - ആരോഗ്യ - ഗതാഗത - തദ്ദേശ ഭരണ- ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുന്നത്. സ്കൂളുകൾ പൂർണമായും തുറക്കാനുള്ള സർക്കാർ തീരുമാനം വന്നത് മുതൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.