തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ മുഖ്യമന്ത്രി നവോത്ഥാന വേഷം കെട്ടിയാടുകയായിരുന്നുവെന്നും കടകംപള്ളി പറഞ്ഞ മാപ്പിനെ ആരും ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം ഈ വിഷയത്തിൽ മുഖ്യമന്ത്രി മാപ്പ് പറയുമോ എന്നും സത്യവാങ്‌മൂലം തിരുത്തി നൽകുമോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. കൂടാതെ എൻ.ഡി.എ സ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി അന്തർധാരയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സത്യവാങ്‌മൂലം മുഖ്യമന്ത്രി തിരുത്തി നൽകുമോ എന്ന് രമേശ് ചെന്നിത്തല - sabrimala election
എൻ.ഡി.എ സ്ഥാനാർഥികളുടെ നാമനിർദ്ദേശപത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി അന്തർധാരയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.