ETV Bharat / state

രാജ്യത്തെ ജനതയെ ചേരിതിരിക്കാനും ഒരുമ തകര്‍ക്കാനും ശ്രമമെന്ന് മുഖ്യമന്ത്രി, ഫാസിസം അപകടകരമായ അളവില്‍ വളരുന്നുവെന്ന് വി.ഡി സതീശന്‍ - ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക നിയമസഭാസമ്മേളനത്തില്‍ നേതാക്കളുടെ വാക്കുകള്‍

sabha  sabha leaders speech in kerala legislative assembly  leaders speech in 15th kerala legislative assembly  leaders speech in kerala legislative assembly  pinarayi vijayan speech in sabha  v d satheeshan speech in sabha  mb rajesh speech in sabha  latest news about legislative assembly  kerala legislative assembly  latest news about kerala legislative assembly  latest news today  latest news in trivandrum  പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ പ്രമേയം അവതരിപ്പിച്ച് നേതാക്കള്‍  പ്രത്യേക സമ്മേളനത്തില്‍ നേതാക്കളുടെ വാക്കുകള്‍  സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനത്തില്‍ നേതാക്കളുടെ വാക്കുകള്‍  നാനാത്വത്തില്‍ ഏകത്വം  മുഖ്യമന്ത്രി പിണറായി വിജയന്‍  പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍  സ്‌പീക്കറുടെ വാക്കുകള്‍  പതിനഞ്ചാം കേരള നിയമസഭ  കേരള നിയമസഭ  കേരള നിയമസഭ പുതിയ വാര്‍ത്തകള്‍  കേരള നിയമസഭ ഏറ്റവും പുതിയ വാക്കുകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  തിരുവനന്തപുരം ഇന്നത്തെ വാക്കുകള്‍

author img

By

Published : Aug 22, 2022, 2:50 PM IST

തിരുവനന്തപുരം : സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് ചിലരെ അടര്‍ത്തിമാറ്റാന്‍ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യത്യസ്‌ത വഴികളിലൂടെ ഒരേ ലക്ഷ്യത്തിനായി പോരാടിയതാണ് സ്വാതന്ത്ര്യ സമരം. സര്‍വരെയും ഉള്‍ക്കൊള്ളുന്ന 'നാനാത്വത്തില്‍ ഏകത്വം' എന്നത് നമ്മുടെ മഹത്തായ കാഴ്‌ചപ്പാടായിരുന്നു. എന്നാല്‍ ഇന്ന് അത്തരം കാഴ്‌ചപ്പാടുകള്‍ക്ക് വിരുദ്ധമായ നീക്കങ്ങള്‍ രാജ്യത്താകമാനം നടക്കുകയാണ്.

പലതിന്റെയും പേരില്‍ ഇന്ത്യന്‍ ജനതയെ ചേരിതിരിക്കാനും നമ്മുടെ ഒരുമയെ തകര്‍ക്കാനും നടത്തപ്പെടുന്ന ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാതിരുന്ന ശക്തികളാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പതിനഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ പ്രമേയം അവതരിപ്പിച്ച് നേതാക്കള്‍

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍ : ഗാന്ധിയുടെയും നെഹ്റുവിന്‍റെയും സ്ഥാനത്ത് ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ മാപ്പ് അപേക്ഷ നല്‍കിയ ചിലരെ പ്രതിഷ്‌ഠിക്കാന്‍ ശ്രമം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇത് വലിയ ജാഗ്രതയോടെ കാണണം. അപകടകരമായ നിലയില്‍ ഫാസിസം വളരുന്നു.

ജര്‍മനിയില്‍ ജൂതന്മാരെ പൊതു ശത്രുവായി കണ്ടത് പോലെ രാജ്യത്ത് ന്യൂനപക്ഷങ്ങളെ പൊതു ശത്രുവാക്കുന്നു. ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കാണുന്നു. ജനാധിപത്യത്തെയും മതേതരത്വത്തെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെയും നെഞ്ചോട് ചേര്‍ത്തുവയ്‌ക്കേണ്ട കാലം ആണിത്.

അതിതീവ്ര ദേശീയതയും ദേശീയതയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമുണ്ട്. ഇന്നത്തെ അതി തീവ്ര ദേശീയതയും ഫാസിസ്റ്റ് രീതികളും ദേശീയതയുടെ അന്തസത്ത തകര്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

സ്‌പീക്കര്‍ എം.ബി രാജേഷ് : മതനിരപേക്ഷതയുടെ പാഠത്തിന് ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് സ്പീക്കര്‍ എം ബി രാജേഷ്. മത നിരപേക്ഷത മറ്റൊന്നിനുമില്ലാത്ത തരത്തില്‍ വെല്ലുവിളി നേരിടുകയാണ്. മത രാഷ്ട്രത്തിന്റെ കരട് രൂപമായി എന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും വെല്ലുവിളി നേരിടുന്നു.

സമത്വം എന്ന ആശയം തന്നെ വെല്ലുവിളിയിലാണ്. ആഘോഷത്തിന്റെ മാത്രമല്ല ആലോചനയുടെ കൂടി ആവശ്യകതയാണ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ പ്രസക്തിയെന്നും സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.