ETV Bharat / state

'യുക്രൈനില്‍ അകപ്പെട്ട മലയാളികളുടെ വിവരങ്ങള്‍ കൈമാറി'; നോർക്കയിൽ രജിസ്റ്റര്‍ ചെയ്‌തത് 3500ലേറെ പേരെന്ന് മുഖ്യമന്ത്രി

author img

By

Published : Mar 2, 2022, 1:20 PM IST

നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

Pinarayi vijayan about kerala expats in Ukraine  Russia Ukraine War Pinarayi vijayan about kerala expats  Russia Ukraine War  യുക്രൈനില്‍ അകപ്പെട്ട മലയാളികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  യുക്രൈനില്‍ അകപ്പെട്ട മലയാളികളുടെ വിവരങ്ങള്‍ കൈമാറിയെന്ന് പിണറായി വിജയൻ  റഷ്യ യുക്രൈന്‍ യുദ്ധം ഇന്നത്തെ വാര്‍ത്ത
'യുക്രൈനില്‍ അകപ്പെട്ട മലയാളികളുടെ വിവരങ്ങള്‍ കൈമാറി'; നോർക്കയിൽ രജിസ്റ്റര്‍ ചെയ്‌തത് 3500ലേറെ പേരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുദ്ധം രൂക്ഷമായ യുക്രൈന്‍റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിയ്ക്കും‌ കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോർക്കയിൽ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

നോര്‍ക്കയില്‍ രജിസ്റ്റർ ചെയ്‌തവരുടെ അടക്കം വിവരങ്ങൾ കൈമാറിയിട്ടുണ്ട്. തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ഡല്‍ഹിയിലും നോര്‍ക്ക ഉദ്യോഗസ്ഥരുടെ സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്ക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുക്രൈനിൽ നിന്നും ഡൽഹിയിയിൽ എത്തിച്ചേർന്ന 180 വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം ഏർപ്പെടുത്തി.

ALSO READ l യുക്രൈനില്‍ നിന്ന് 220 വിദ്യാര്‍ഥികള്‍ കൂടി ഡല്‍ഹിയില്‍ ; എത്തിയത് ഇസ്‌താംബൂള്‍ വഴി

ബുധനാഴ്‌ച വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും. കൊച്ചിയില്‍ ഇറങ്ങുന്ന വിദ്യാര്‍ഥികളെ സംസ്ഥാനത്തിന്‍റെ വിവിധഭാഗങ്ങളില്‍ എത്തിക്കാനുള്ള ബസുകള്‍ ഒരുക്കിയിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.