ETV Bharat / state

സമരങ്ങളിൽ യുഡിഎഫിന് വീഴ്‌ച പറ്റിയെന്ന് ആർഎസ്‌പി; വിമര്‍ശനങ്ങള്‍ പറയേണ്ടത് യുഡിഎഫ് യോഗത്തിലെന്ന് വിഡി സതീശൻ

പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ വീഴ്‌ച സംഭവിക്കുന്നുവെന്നും യുഡിഎഫ് കുറച്ചു കൂടി കാര്യക്ഷമമാകണമെന്നും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ

ആർഎസ്‌പി  റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി  സിപിഎം  ഷിബു ബേബി ജോണ്‍  യുഡിഎഫ്‌  എന്‍ കെ പ്രേമചന്ദ്രൻ എം പി  RSP  shibu baby john against UDF  RSP leader shibu baby john criticize UDF  shibu baby john  UDF  Revolutionary Socialist Party  യുഡിഎഫിനെതിരെ വിമർശനവുമായി ആർഎസ്‌പി  വിഡി സതീശൻ  UDF
യുഡിഎഫിനെ വിമർശിച്ച് ആർഎസ്‌പി
author img

By

Published : Mar 19, 2023, 8:17 PM IST

യുഡിഎഫിനെ വിമർശിച്ച് ആർഎസ്‌പി

തിരുവനന്തപുരം: യുഡിഎഫിനെതിരെ കടുത്ത വിമർശനവുമായി റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്‌പി). സംസ്ഥാനത്ത് നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിട്ടും യുഡിഎഫ് യോഗം കൂടുന്നില്ലെന്നും മുൻകാലങ്ങളിൽ ഇതായിരുന്നില്ല രീതിയെന്നും സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ യുഡിഎഫിന് വീഴ്‌ച സംഭവിക്കുന്നു. നികുതി വർധനക്കെതിരെ സമരം ഇതുവരെ തീരുമാനിച്ചിട്ട്‌ പോലുമില്ല. നാട്ടുകാർ ചോദിക്കുന്നത് ഇവന്മാർ എന്താണ് പുറത്തിറങ്ങി സമരം നടത്താത്തതെന്നാണ്. അതിനാൽ യുഡിഎഫ് കുറച്ചു കൂടി കാര്യക്ഷമമാകണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

അതേസമയം നികുതി വർധനക്കെതിരെ ഏപ്രിൽ ഒന്നിന് ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള പ്രക്ഷോഭം യുഡിഎഫ്‌ നടത്തണമെന്നാണ് ആര്‍എസ്‌പിയുടെ അഭിപ്രായമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തത്തില്‍ ഹരിത ട്രിബ്യൂണൽ പിഴ ഈടാക്കാനുള്ള വിധി വന്നിട്ടും സർക്കാറിന് മിണ്ടാട്ടമില്ല.

മുന്നണിയിൽ കൂടിയാലോചന ഇല്ല. നിയമസഭ കൂടുമ്പോൾ പ്രാതിനിധ്യം ഇല്ലാത്തവരുടെ അഭിപ്രായവും പരിഗണിക്കണം. സംസ്ഥാനത്ത് സെൽ ഭരണം ആണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ സമരങ്ങൾ ആവശ്യപ്പെടുമ്പോൾ യുഡിഎഫ് വീട്ടിലിരിക്കുന്ന അവസ്ഥയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അതിമൗനം ഗൗരവമുയർത്തുന്നു. സ്‌പീക്കറെ വരെ ഭയപ്പെടുത്തുന്ന രീതി സഭയിൽ ആദ്യമായിട്ടാണ്. നിയമസഭയിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് മാനസിക നിലതെറ്റുന്ന രീതിയിലാണ്. സ്വപ്‌ന സുരേഷ് ക്രിമിനൽ എന്ന് വിളിച്ചിട്ടും മുഖ്യമന്ത്രി മൗനത്തിലാണ്. അതിമൗനം ഗൗരവതരമാണെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.

അഴിമതിയുടെ കേന്ദ്രമായി മുഖ്യമന്ത്രി: അതേസമയം മോദി സർക്കാരിന്‍റെ കാർബൺ പതിപ്പാണ് പിണറായി സർക്കാരെന്ന് എന്‍ കെ പ്രേമചന്ദ്രൻ എം പി കുറ്റപ്പെടുത്തി. സ്വപ്‌നയുടെ ആരോപണത്തിൽ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ മാത്രമാണ് മാനനഷ്‌ട കേസ് നൽകിയത്.

മുഖ്യമന്ത്രി നിയമ നടപടികൾ സ്വീകരിക്കുന്നില്ല. തെറ്റ് ചെയ്‌തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരോക്ഷമായി പറയുകയാണ്. അഴിമതിയുടെ കേന്ദ്രമായി മുഖ്യമന്ത്രി മാറി. അതിനാൽ തന്നെ അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് അർഹതയില്ലെന്നും എന്‍ കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.

പറയേണ്ടത് യുഡിഎഫിൽ: അതേസമയം ആർഎസ്‌പിയുടെ വിമർശനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. മുന്നണിക്കെതിരായ വിമര്‍ശനങ്ങള്‍ പറയേണ്ടത് യുഡിഎഫ് യോഗത്തിലാണെന്നും മാധ്യമങ്ങള്‍ക്ക് മുമ്പാകെയല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. കൂടാതെ എല്ലാ മാസവും യുഡിഎഫ് യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം റബർ വില ഉയർത്തിയാൽ ബിജെപിയെ സഹായിക്കാമെന്ന തലശേരി ബിഷപ്പിന്‍റെ പ്രസ്‌താവനയിലും വിഡി സതീശൻ പ്രതികരിച്ചു. ബിഷപ്പിന്‍റെ പ്രസ്‌താവന വൈകാരികമായിരുന്നെന്നും റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങളില്‍ നിന്നുണ്ടായ പ്രസ്‌താവനയായി മാത്രം അതിനെ കാണാമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്.

അതേസമയം ക്രൈസ്‌തവ ദേവാലയങ്ങള്‍ അക്രമിക്കപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കരുതെന്നും വി ഡി സതീശന്‍ ബിഷപ്പിനോട് ആവശ്യപ്പെട്ടു. സംഘപരിവാർ സംഘടനകൾ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് മേൽ ആക്രമണം നടത്തുകയാണ്. സ്റ്റാൻ സ്വാമിയെ ജയിലിൽ അടച്ച് കൊന്നവരാണ് രാജ്യം ഭരിക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ALSO READ: 'റബ്ബറിന്‍റെ വിലയിടിവിന് കാരണം കേന്ദ്രനയം, സഭയ്‌ക്ക് രാഷ്‌ട്രീയമില്ല'; ബിഷപ്പിന്‍റെ പരാമര്‍ശത്തില്‍ ജോസ് കെ മാണി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.