ETV Bharat / state

ആശ്വാസക്കണക്ക്; നിരത്തുകളിലെ കാല്‍നടയാത്രികരുടെ മരണം കുറയുന്നു - അപകട മരണങ്ങളിൽ കുറവ്

ഈ വർഷം ഇതുവരെ 394 കാൽനട യാത്രക്കാരാണ് നിരത്തുകളില്‍ മരണമടഞ്ഞത്. അപകടങ്ങളില്‍ മൂന്നിലൊന്നും രാത്രി സമയങ്ങളിലാണ് നടക്കുന്നതെന്നും ഗതാഗതമന്ത്രി ആന്‍റണി രാജു നിയമസഭയെ അറിയിച്ചു

road accident rate  കാൽനട യാത്രക്കാരുടെ അപകട മരണങ്ങളിൽ കുറവ്  അപകട മരണങ്ങളിൽ കുറവ്  road accident deaths
കാൽനട യാത്രക്കാരുടെ അപകട മരണങ്ങളിൽ കുറവ്
author img

By

Published : Aug 3, 2021, 6:51 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ നിരത്തുകളിൽ കാൽനട യാത്രികരുടെ അപകട മരണം കുറയുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് കാൽനട യാത്രക്കാരുടെ അപകടമരണം 23 ശതമാനം കുറഞ്ഞെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു നിയമസഭയെ രേഖാമൂലം അറിയിച്ചു. 2018നെക്കാൾ 6 ശതമാനം കുറവാണിത്.

ഈ വർഷം അപകടത്തിൽപ്പെട്ട് നിരത്തുകളിൽ മരണമടഞ്ഞത് 1719 പേരാണ്. ഇതിൽ 394 പേര്‍ മാത്രമാണ് കാൽനടയാത്രികര്‍. അപകടങ്ങളില്‍ മൂന്നിലൊന്നും രാത്രി സമയങ്ങളിലാണ്. തെരുവ് വിളക്കുകളുടെ അഭാവമാണ് അപകടത്തിന് പ്രധാന പ്രശ്‌നമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.