ETV Bharat / state

റിട്ടേണിംഗ് ഓഫീസർമാർ ജനുവരി 30നകം ജോലിയിൽ പ്രവേശിക്കണമെന്ന്‌ ടീക്കാറാം മീണ - തിരുവനന്തപുരം വാർത്ത

വിവിധ ജില്ലകളിൽ ഓഫീസർമാരായി പ്രവർത്തിക്കേണ്ടവരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിരുന്നു.

Returning officers should be enter the job by January 30  ടീക്കാറാം മീണ  റിട്ടേണിംഗ് ഓഫീസർമാർ ജനുവരി 30നകം ജോലിയിൽ പ്രവേശിക്കണം  തിരുവനന്തപുരം വാർത്ത  തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട വാർത്ത  ടീക്കാറാം മീണ വാർത്ത  കേരള വാർത്ത  തിരുവനന്തപുരം വാർത്ത  thiruvananthapuram news
റിട്ടേണിംഗ് ഓഫീസർമാർ ജനുവരി 30നകം ജോലിയിൽ പ്രവേശിക്കണമെന്ന്‌ ടീക്കാറാം മീണ
author img

By

Published : Jan 28, 2021, 9:01 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർമാരായി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർ 30നകം ജോലിയിൽ പ്രവേശിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. അല്ലാത്തവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓഫീസർമാരായി പ്രവർത്തിക്കേണ്ടവരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിരുന്നു. എന്നാൽ പലരും പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിച്ചിട്ടില്ല.

ഫെബ്രുവരി ഒന്ന് മുതൽ മൂന്നു വരെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓഫീസർ മാർക്കുള്ള പരിശീലനപരിപാടി തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്താൻ നിശ്ചയിച്ചിരുന്നു. ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കാത്തത് ഇതിന് തടസം ഉണ്ടാക്കുന്ന സ്ഥിതിയാണ്. ഇക്കാര്യം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.