തിരുവനന്തപുരം: സംസ്ഥാനത്ത് 71-ാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പാതാകയുയര്‍ത്തി. ഇന്ത്യന്‍ വായു സേനാ വിഭാഗത്തിന്റെ പുഷ്പവൃഷ്ടിയോടെയാണ് ഗവര്‍ണര്‍ പതാകയുയര്‍ത്തിയത്. വിവിധ സായുധവിഭാഗങ്ങളുടെ പരേഡ് സ്വീകരിച്ച ഗവര്‍ണര്‍ അഭിവാദനം സ്വീകരിച്ചു.
കര- നാവിക -വ്യോമസേനാ വിഭാഗങ്ങള്‍, കേരള പൊലീസിന്‍റെ വിവിധ ബറ്റാലിയനുകള്‍, റെയില്‍വേ പൊലീസ്, എന്‍.സി.സി, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്‌സ് എന്നിവര്‍ക്കു പുറമേ തമിഴ്‌നാട് സ്റ്റേറ്റ് പൊലീസിന്‍റെ വിഭാഗവും പരേഡില്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ ദേശഭക്തി ഗാനമാലപിച്ചു.