ETV Bharat / state

ലക്ഷ്യത്തോടടുത്ത് വാക്‌സിന്‍ വിതരണം ; 88 ശതമാനത്തിന് ആദ്യ ഡോസ്

വാക്‌സിനെടുക്കാന്‍ ആരും വിമുഖത കാണിക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ലക്ഷ്യത്തോടടുത്ത് വാക്സിന്‍ വിതരണം; 88 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി

author img

By

Published : Sep 18, 2021, 7:39 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ വാക്‌സിനേഷന്‍ പ്രഖ്യാപിത ലക്ഷ്യത്തോട് അടുക്കുന്നു. പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 88.94 ശതമാനമായും (2,37,55,055) രണ്ടാം ഡോസ് കുത്തിവയ്പ്പ് 36.67 ശതമാനമായും (97,94,792) ഉയര്‍ന്നു.

ഒന്നും രണ്ടും ഉള്‍പ്പെടെ ആകെ 3,35,49,847 ഡോസ് നല്‍കാനായി. അതായത് എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം ഇനി 29 ലക്ഷത്തോളം പേര്‍ക്ക് മാത്രമേ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനുള്ളൂ.

കൊവിഡ് ബാധിച്ചവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് മാത്രമേ കുത്തിവയ്പ്പ് എടുക്കേണ്ടതുള്ളൂ. അതിനാല്‍ കുറച്ചുപേര്‍ മാത്രമാണ് ഇനി ആദ്യഡോസ് എടുക്കാനുള്ളത്. കൊവിഡ് വാക്‌സിനേഷന്‍ എടുക്കേണ്ടവരുടെ ജനസംഖ്യ പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

രജിസ്ട്രാര്‍ ജനറല്‍ ഓഫിസും സെന്‍സസ് കമ്മിഷണറുമാണ് നിര്‍ദേശം നല്‍കിയത്. ഈ റിപ്പോര്‍ട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടേയും എസ്റ്റിമേറ്റ് പോപ്പുലേഷന്‍ പുതുക്കിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള കണക്കാണ് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടത്.

നേരത്തെ 2021ലെ ടാര്‍ജറ്റ് പോപ്പുലേഷനനുസരിച്ച് 2.87 കോടി ജനങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നത്.

എന്നാല്‍ പുതുക്കിയ എസ്റ്റിമേറ്റ് ജനസംഖ്യ പ്രകാരം അത് 2,67,09,000 ആണ്. ഇതേ മാനദണ്ഡം പാലിച്ച് 18 വയസിനും 44 വയസിനും ഇടയിലുള്ള ജനസംഖ്യ 1,39,26,000 ആയും 45നും 59നും ഇടയ്ക്കുള്ള ജനസംഖ്യ 69,30,000 ആയും 60 വയസിന് മുകളില്‍ 58,53,000 ആയും മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്തിന് 9,79,370 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. തിരുവനന്തപുരം 3,31,610, എറണാകുളം 3,85,540, കോഴിക്കോട് 2,62,220 എന്നിങ്ങനെ ഡോസ് വാക്‌സിനാണ് ലഭ്യമായത്. കുത്തിവയ്പ്പ് ലക്ഷ്യത്തോടടുക്കുന്നതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കുറവാണ്.

വാക്‌സിനെടുക്കാന്‍ മടിക്കരുതെന്ന് ആരോഗ്യമന്ത്രി

ഇനിയും വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും വേഗം സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം.കുത്തിവയ്പ്പ് എടുത്താലുള്ള ഗുണഫലങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

കൊവിഡ് 19 വാക്‌സിന്‍ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്‍റെയും മരണത്തിന്‍റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

അതിനാല്‍ കുത്തിവയ്‌പ്പെടുക്കാന്‍ ആരും വിമുഖത കാണിക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വായനയ്ക്ക്: സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.