ETV Bharat / state

തിരുവനന്തപുരത്തെ തീരദേശ നിയന്ത്രണങ്ങളിൽ ഇളവ് - തീരദേശ നിയന്ത്രണങ്ങളിൽ ഇളവ്

കണ്ടെയ്ൻ‌മെന്‍റ് സോണുകളിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല. കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജില്ലയിലെ തീരപ്രദേശത്തെ മുഴുവനായി ക്രിട്ടിക്കൽ കണ്ടെയ്ൻ‌മെന്‍റ് സോണുകളാക്കിയത്.

തിരുവനന്തപുരം  Thiruvananthapuram  coastal area restrictions  തീരദേശ നിയന്ത്രണങ്ങളിൽ ഇളവ്  തിരുവനന്തപുരത്തെ തീരദേശം
തിരുവനന്തപുരത്തെ തീരദേശ നിയന്ത്രണങ്ങളിൽ ഇളവ്
author img

By

Published : Aug 16, 2020, 4:44 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ്. തീരദേശത്തെ ക്രിട്ടിക്കൽ കണ്ടെയ്ൻ‌മെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി കണ്ടെയ്ൻ‌മെന്‍റ് സോണാക്കി. കടകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് നാല് വരെ തുറക്കാം. ബാങ്കുകൾക്കും ഓഫീസുകൾക്കും പകുതി ജീവനക്കാരുമായി പ്രവർത്തിക്കാനും അനുമതിയുണ്ട്. ഹോട്ടലുകളിൽ നിന്ന് പാഴ്സലുകൾ നൽകാം. സാമൂഹിക അകലം പാലിച്ച് മത്സ്യ ബന്ധനം നടത്താനും അനുമതി നൽകി. മരണം, കല്യാണം എന്നി ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം. റേഷൻ കടകൾക്കും അക്ഷയ കേന്ദ്രങ്ങളും കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവത്തിക്കണമെന്നും ജില്ലാ കലക്ടറുടെന്‍റെ ഉത്തരവിൽ പറയുന്നു.

അതേസമയം കണ്ടെയ്ൻ‌മെന്‍റ് സോണുകളിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല. കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജില്ലയിലെ തീരപ്രദേശത്തെ മുഴുവനായി ക്രിട്ടിക്കൽ കണ്ടെയ്ൻ‌മെന്‍റ് സോണുകളാക്കിയത്. നിലവിൽ രോഗ വ്യാപനത്തിന്‍റെ തോത് മേഖലയിൽ കുറഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ അനുവദിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.